എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്; കുത്തിവെപ്പ് നല്‍കിയ നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 24.06.2020) എറണാകുളത്ത് നഴ്സിന് കോവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ നാല്‍പ്പതോളം കുട്ടികളെ നിരീക്ഷണത്തിലാക്കി. ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്‌സിന് രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഇതേ ദിവസം നാല്‍പ്പതോളം കുട്ടികള്‍ക്ക് ആരോഗ്യപ്രവര്‍ത്തക പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു.

എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്; കുത്തിവെപ്പ് നല്‍കിയ നാല്‍പ്പതോളം കുട്ടികള്‍ നിരീക്ഷണത്തില്‍

കുത്തിവെപ്പ് എടുത്ത കുട്ടികളെയും അവരുടെ കുടുംബാംഗങ്ങളെയുമാണ് നിരീക്ഷണത്തിലാക്കിയത്. കാലടി ശ്രീമൂലനഗരം മേഖലയിലുളളവരാണ് നീരീക്ഷണത്തില്‍ ഉളളവരില്‍ അധികവും. നഴ്‌സിന്റെ ഭര്‍ത്താവിനും രോഗബാധ സ്ഥീരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയും തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.

Keywords: News, Kerala, Health, COVID-19, Nurse, Children, About 40 children and family members are under observation after nurse tested positive for covid
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia