പട്ടം-കണ്ണമ്മൂല തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി; പരിശോധന ഫലം വരുന്നതുവരെ സമീപവാസികള്‍ ചൂണ്ടയിടുന്നതും വെള്ളത്തില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 11.03.2022) പട്ടം-കണ്ണമ്മൂല തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി. 125 കിലോയോളം ചത്ത മീനുകളെ കോര്‍പറേഷന്‍ നേതൃത്വത്തില്‍ കോരിമാറ്റി നശിപ്പിച്ചു. പ്രത്യക്ഷത്തില്‍ കാരണങ്ങളൊന്നും കാണാത്തതിനാല്‍ മീനുകള്‍ ചത്തുപൊന്തിയത് പ്രദേശവാസികള്‍ക്കിടയില്‍ പരിഭ്രാന്തിക്കിടയാക്കി.
Aster mims 04/11/2022

വ്യാഴാഴ്ച രാവിലെയോടെയാണ് മീനുകള്‍ ചന്തുപൊന്തുന്ന വിവരം നാട്ടുകാര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തെ അറിയിച്ചത്. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് മീനുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സ്ഥലത്തെത്തി. ഇവര്‍ നടത്തിയ പരിശോധനയിലാണ് മെഡികല്‍ കോളജ് ചാലക്കുഴി മുതല്‍ കരിക്കകംവരെ ദൂരത്തില്‍ പലേടങ്ങളിലായി മീനുകള്‍ ചത്തുപൊന്തിയതായി കണ്ടെത്തിയത്.   

പട്ടം-കണ്ണമ്മൂല തോട്ടില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തി; പരിശോധന ഫലം വരുന്നതുവരെ സമീപവാസികള്‍ ചൂണ്ടയിടുന്നതും വെള്ളത്തില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം


മലനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നുളള ഉദ്യോഗസ്ഥരെത്തി വെള്ളത്തിന്റെ സാംപിള്‍ ശേഖരിച്ചു. പരിശോധന ഫലം വരുന്നതുവരെ സമീപവാസികള്‍ തോട്ടിലെ വെള്ളത്തില്‍ ചൂണ്ടയിടുന്നതും ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. മീനുകളുടെ സാംപിളുകള്‍ വിഴിഞ്ഞത്തെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂടില്‍ പരിശോധനയ്ക്ക് അയച്ചു.

ചത്തുപോയ വളര്‍ത്തുമീനുകളെ ആരെങ്കിലും തോട്ടില്‍ കൊണ്ടിട്ടതോ അതല്ലെങ്കില്‍ ചൂണ്ടയിടുന്നവര്‍ വില്‍ക്കാതെ വന്ന മീനുകള്‍ തോട്ടില്‍ കൊണ്ട് തള്ളിയതോ ആകാമെന്നാണ് പ്രാഥമിക പരിശോധന നടത്തിയശേഷം കോര്‍പറേഷന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. ഇതിനൊപ്പം തോട്ടിലുള്ള മറ്റ് മീനുകള്‍ക്ക് ഒരു പ്രശ്‌നങ്ങളില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. എങ്കിലും പരിശോധനഫലം വന്നാല്‍ മാത്രമേ മറ്റെന്തെങ്കിലും കാരണമുണ്ടെങ്കില്‍ വ്യക്തമാവുകയുള്ളൂവെന്ന് കോര്‍പറേഷന്‍ ഹെല്‍ത് ഓഫിസര്‍ ഡോ. ഗോപകുമാര്‍ പറഞ്ഞു.  

Keywords:  News, Kerala, State, Kochi, Thiruvananthapuram, Health, Local News, Fish, Water, About 125 kg of fish died in the creek
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia