കോവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തി: പ്രമുഖ യുട്യൂബറായ ശാപ്പാട്ടുരാമന്‍ അറസ്റ്റിൽ
May 29, 2021, 11:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൂഗയൂർ: (www.kvartha.com 29.05.2021) കോവിഡ് രോഗികള്‍ക്ക് അടക്കം നിരവധി പേർക്ക് വ്യാജ ചികിത്സ നടത്തിയ പ്രമുഖ യുട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. ശാപ്പാട്ടുരാമന്‍ എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍ പൊര്‍ച്ചെഴിയനാണ് അറസ്റ്റിലായത്. വിദഗ്ധ പരിശീലനമോ മെഡികല്‍ ഡിഗ്രിയോ കൂടാതെയായിരുന്നു ഇയാളുടെ കോവിഡ് ചികിത്സ. ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരിലാണ് അറുപതുകാരനായ പൊര്‍ച്ചെഴിയൻ ക്ലിനിക് നടത്തുന്നത്.
കോവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന പരാതിയിലാണ് നടപടി. സിറിഞ്ചുകളും മരുന്നുകളും വിവിധ രോഗങ്ങള്‍ക്കുള്ള ഇന്‍ജെക്ഷനടക്കം ഇവിടെ നല്‍കിയിരുന്നുവെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ക്ലിനികില്‍ നിന്ന് ആരോഗ്യ ഉപകരണങ്ങളും പിടിച്ചെടുത്തു. ഇലക്ട്രോ ഹോമിയോപതി ബിരുദം (ബിഇഎംഎസ്) ബിരുദം മാത്രമുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വെളളിയാഴ്ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇയാളുടെ ചാനലിൽ വിവിധ തരത്തിലുള്ള ഭക്ഷണം കഴിച്ച് റെകോര്‍ഡ് സൃഷ്ടിക്കലാണ് പ്രധാന ഇനം.
Keywords: News, Health, COVID-19, Corona, Fake, Doctor, Arrested, Arrest, National, India, R. Porchezhiyan, A team of Health Department officials on Friday nabbed R. Porchezhiyan, who has been accused of treating patients without a medical degree.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

