Healthcare | മുതിർന്ന പൗരന്മാരുടെ കാൻസർ ചികിത്സയ്ക്ക് ഇനി പ്രത്യേക ശ്രദ്ധ; കണ്ണൂർ ആസ്റ്റർ മിംസിൽ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു

 
Dr. K.M. Suraj inaugurated the Geriatric Oncology Clinic at Aster MIMS, Kannur.
Dr. K.M. Suraj inaugurated the Geriatric Oncology Clinic at Aster MIMS, Kannur.

Photo: Arranged

● ലോക കാൻസർ ദിനത്തിലാണ് ക്ലിനിക് തുറന്നുകൊടുത്തത് 
● ഡോ. കെ എം സൂരജ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു
● മുതിർന്നവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകും.

കണ്ണൂർ: (KVARTHA) മുതിർന്ന പൗരന്മാരുടെ കാൻസർ ചികിത്സയ്ക്ക് പ്രത്യേക പ്രാമുഖ്യം നൽകിക്കൊണ്ട് കണ്ണൂർ ആസ്റ്റർ മിംസിൽ ജീറിയാട്രിക് ഓങ്കോളജി ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ലോക കാൻസർ ദിനത്തിൽ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ കേരള ക്ലസ്റ്റർ മെഡിക്കൽ ഡയറക്ടർ ഡോ. കെ എം സൂരജ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. 

ചടങ്ങിൽ സീനിയർ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മനുപ്രസാദ് ജീറിയാട്രിക് ക്ലിനിക്കിന്റെ പ്രാധാന്യവും, പ്രവർത്തന രീതിയും വിശദീകരിച്ചു. കൂടാതെ കാൻസർ ദിനാചരണത്തിന്റെയും രോഗം നേരത്തെ കണ്ടെത്തുന്നതിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം ക്ലാസ് നയിക്കുകയും ചെയ്തു.

Dr. K.M. Suraj inaugurated the Geriatric Oncology Clinic at Aster MIMS, Kannur.

ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുവാനും, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം അറിയിക്കുവാനും ബോധവൽക്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു. ഡോ. കരിസ്മ (ജീറിയാട്രിക് മെഡിസിൻ), ഡോ. ഗോപിക (മെഡിക്കൽ ഓങ്കോളജിസ്റ്റ്) എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു. 

മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ജീറിയാട്രിക് ഓങ്കോളജി ക്ലിനിക്കിന്റെ പ്രധാന ലക്ഷ്യം. പ്രായമായ വ്യക്തികളിൽ ഉണ്ടാകുന്ന കാൻസർ രോഗങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സ നൽകുന്നതിനും, അവരിൽ രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ക്ലിനിക്ക് ലക്ഷ്യമിടുന്നു. കൂടാതെ, കാൻസർ രോഗം ബാധിച്ച മുതിർന്ന പൗരന്മാർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകുന്നതിനായി ക്ലിനിക്ക് പ്രവർത്തിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Geriatric Oncology Clinic has been inaugurated at Kannur Aster MIMS to provide special attention to cancer treatment for senior citizens and raise awareness regarding early detection of cancer.

#KannurNews #SeniorCitizens #CancerTreatment #GeriatricOncology #AsterMIMS #HealthcareNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia