ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഒരു ബ്രായില്‍ എന്തിരിക്കുന്നു എന്ന് ചോദ്യം അപ്രസക്തമാവുകയാണ്. ബ്രാ ധരിച്ചാല്‍ ജീവിതം തന്നെ രക്ഷപ്പെട്ടേക്കാമെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ കരുതുന്നത്. സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ കഴിവുള്ള ബ്രായ്ക്ക് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് ഈ ഗവേഷകര്‍.
സ്തനാര്‍ബുദം കണ്ടെത്താനായി ബ്രായ്ക്കുള്ളില്‍ വയ്ക്കാനാകുന്ന ഒരു ഹൈ ടെക് ഉപകരണത്തിന് ഗവേഷകര്‍ രൂപം നല്‍കിക്കഴിഞ്ഞു. എല്ലാവര്‍ഷം ലോകത്തെമ്പാടും പത്ത് ലക്ഷത്തിലേറെ സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിതീകരിക്കുന്നുണ്ട്. ഇതില്‍ നാലുലക്ഷത്തോളം സ്ത്രീകള്‍ മരണത്തിന് കീഴടങ്ങുന്നു. സ്തനാര്‍ബുദം നേരത്തേ കണ്ടുപിടിക്കുന്നതും അതിന് ചികിത്സ നല്കുന്നതുമാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം.
സ്തനാര്‍ബുദം നേരത്തേതന്നെ കണ്ടെത്താനുവുന്ന ഉപകരണമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മാമോഗ്രാം വഴി മാത്രമാണ് സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ കഴിയുക. മാമോഗ്രാം വഴി കണ്ടുപിടിക്കുന്നതിന് ആറ് വര്‍ഷം മുന്‍പേ ട്യൂമറുകള്‍ ശരീരത്തിലുണ്ടാകും. ഫസ്റ്റ് വാണിങ് സിസ്റ്റം എന്ന കമ്പനിയാണ് ഈ ബ്രായ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഈ ആറ് വര്‍ഷത്തെ കാലാവധിക്ക് മുന്‍പ് തന്നെ സ്തനാര്‍ബുദം കണ്ടുപിടിക്കാന്‍ ഈ ബ്രാ ധരിച്ചാല്‍ കഴിയും.
ശരീരത്തോട് ചേര്‍ന്ന് കിടക്കുമ്പോള്‍ ശരീരകോശങ്ങളിലെ ചൂടുമാറ്റം അറിയാന്‍ ബ്രായ്ക്കുള്ളിലുള്ള പാറ്റേണ്‍ റെകൊഗ്നിഷന് സോഫ്ട്വെയര് എന്ന ഉപകരണത്തിന് കഴിയും. ട്യൂമറുണ്ടാകുമ്പോള് ബ്ലഡ് വെസല്‍ വളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനം സെല്ലില്‍ ചൂടുമാറ്റത്തിന് കാരണമാകും. അതിനാല്‍ തന്നെ ചൂടുമാറ്റം മനസിലാക്കി ഈ ഉപകരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അര്‍ബുദ ബാധയുണ്ടെന്ന് മനസിലാക്കാം. രണ്ടുവര്‍ഷത്തിനകം ബ്രാ മാര്ക്കറ്റുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
SUMMARY: An inconspicuous device in your bra could help catch breast cancer early! The humble brassiere could play a more pivotal role as a US based company has unveiled plans for a hi-tech device that can be worn inside the bra to help detect breast cancer.
Keywords: Cancer, Bra, World, health,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
