പാരമ്പര്യ ചികിത്സകന്‍ എന്ന വ്യാജേന എത്തിയ ആള്‍ നട്ടെല്ലിനു ക്ഷതമേറ്റ രോഗിയെ തിരുമ്മി; കാല്‍ ചവിട്ടി ഒടിച്ചശേഷം വൈദ്യന്‍ മുങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 18.03.2020) പാരമ്പര്യ തിരുമ്മു ചികിത്സകന്‍ എന്ന വ്യാജേന എത്തിയ ആള്‍ നട്ടെല്ലിന് ക്ഷതമേറ്റ ആദിവാസി രോഗിയെ ചവിട്ടിത്തിരുമ്മി കാല്‍ ഒടിച്ചശേഷം മുങ്ങി. കോട്ടയം ജില്ലയിലെ കൊമ്പുകുത്തി സ്വദേശി കുന്നിന്‍പുറത്ത് ശിവദാസി(51) നാണ് ദയനീയ സംഭവം ഉണ്ടായത്. ശിവദാസ് പോലീസില്‍ പരാതി നല്‍കി.

പാരമ്പര്യ ചികിത്സകന്‍ എന്ന വ്യാജേന എത്തിയ ആള്‍ നട്ടെല്ലിനു ക്ഷതമേറ്റ രോഗിയെ തിരുമ്മി; കാല്‍ ചവിട്ടി ഒടിച്ചശേഷം വൈദ്യന്‍ മുങ്ങി

ഒരു മാസം മുമ്പാണ് പാരമ്പര്യ തിരുമ്മു ചികിത്സകന്‍ എന്നു പരിചയപ്പെടുത്തി അട്ടപ്പാടി സ്വദേശിയായ ആള്‍ രോഗം ഭേദമാക്കാമെന്ന വാഗ്ദാനവുമായി എത്തിയത്. ഒരു മാസത്തെ ചികിത്സ ആവശ്യമുണ്ടെന്നും അറിയിച്ച് തിരുമ്മല്‍ ആരംഭിച്ചു. ഏഴാം ദിവസം ചവിട്ടി തിരുമ്മിയപ്പോള്‍ കാലിന്റെ തുടയില്‍ ഒടിവ് സംഭവിച്ചു. വൈദ്യന്‍ തന്നെ മുന്‍കൈ എടുത്തു പൊന്‍കുന്നത്തെ അസ്ഥിരോഗ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചു. കസേരയില്‍നിന്ന് വീണെന്നാണ് ഡോക്ടറെ അറിയിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.

ഇതിനുശേഷം വൈദ്യന്‍ കടന്നു കളഞ്ഞെന്നും ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായെന്നുമാണ് ശിവദാസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എട്ടു ദിവസങ്ങളിലായി 11,000 രൂപ ഇവരുടെ പക്കല്‍നിന്നു വൈദ്യന്‍ വാങ്ങിയെന്നും പരാതിയിലുണ്ട്.

Keywords:  News, Kerala, Kottayam, Fake, Police, Health, Injured, Doctor, Case, A Fake Man Rubs a Spinal Cord Injury After Breaking his Leg
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia