റെയിന്‍കോട്ടാണെന്ന് കരുതി പി പി ഇ കിറ്റ് അടിച്ചുമാറ്റി അണിഞ്ഞു; പച്ചക്കറി കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നാഗ്പൂര്‍: (www.kvartha.com 04.08.2020) റെയിന്‍കോട്ടാണെന്ന് കരുതി ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വാര്‍ഡുകളില്‍ ധരിക്കുന്ന പി പി ഇ കിറ്റ് മോഷ്ടിച്ച് ഇട്ടുകൊണ്ട് നടന്ന പച്ചക്കറി കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ആയിരം രൂപ കൊടുത്ത് വാങ്ങിയ റെയിന്‍കോട്ടാണെന്നാണ് വീട്ടുകാരോടും അയല്‍ക്കാരോടും പറഞ്ഞത്. നാഗ്പൂരിലേ നാര്‍ഖേഡ് നഗരത്തിലാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ഓടയില്‍ വീണ ഇയാളെ ആരോ നാഗ്പൂരിലെ മായോ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെ കണ്ട പി പി ഇ കിറ്റ് മഴ കോട്ടാണെന്ന് കരുതി അടിച്ചുമാറ്റുകയായിരുന്നു.
Aster mims 04/11/2022
റെയിന്‍കോട്ടാണെന്ന് കരുതി പി പി ഇ കിറ്റ് അടിച്ചുമാറ്റി അണിഞ്ഞു; പച്ചക്കറി കച്ചവടക്കാരന് കോവിഡ് സ്ഥിരീകരിച്ചു

പിപിഇ കിറ്റ് ആണെന്ന് മനസ്സിലാക്കിയ ഒരു അയല്‍ക്കാരന്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചതോടെയാണ് കള്ളം പുറത്തായത്. അധികൃതര്‍ ഉടനടി ഇയാളുടെ വീട്ടിലെത്തി കിറ്റ് തിരിച്ചെടുത്ത് കത്തിച്ചുകളഞ്ഞു. പച്ചക്കറി കച്ചവടക്കാരന്റെ സ്രവവും പരിശോധനയ്ക്ക് എടുത്തു. രണ്ട് ദിവസത്തിനകം ഫലം വന്നപ്പോഴാണ് പോസിറ്റീവാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഇയാളെയും വീട്ടുകാരെയും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെയും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ആവരുടെയെല്ലാം ഫലം നെഗറ്റീവ് ആയി. പ്രദേശത്ത് വ്യാജമദ്യ വില്‍പ്പനയും ലിക്കര്‍ഷോപ്പും ഉള്ളതിനാല്‍ അവിടെ ഇയാള്‍ പോയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംശയമുണ്ട്. അതില്‍ വ്യക്തത വരുത്തിയ ശേഷമേ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്ന് അധികൃതര്‍ പറഞ്ഞു.

മദ്യലഹരിയില്‍ ആയത് കൊണ്ടാകാം ഇയാള്‍ പി പി ഇ കിറ്റ് മോഷ്ടിച്ചതെന്ന് കരുതുന്നു. ഇയാള്‍ക്കെതിരെ നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം വളരെ സൂഷ്മതയോടെ സംരക്ഷിക്കേണ്ട പി പി ഇ കിറ്റ് അലക്ഷ്യമായി വച്ചതുകൊണ്ടാകാം ഇയാള്‍ മോഷ്ടിച്ചുകൊണ്ട് പോയതെന്നും സെക്യൂരിറ്റി ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ പോയതെന്തെന്നും അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്.

Keywords:  A drunken vegetable vendor steals PPE kit mistaking raincoat; tests COVID positive, PPE kit, Nagpur, Maharashtra, Hospital, Drunken, Vegetable Vendor, Steals, COVID 19, Neighbor, Contact.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia