നടത്തം ആയുസ് വര്‍ധിപ്പിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 18.12.2015) ചെറുപ്പം നിലനിര്‍ത്താനും ആയുസ് വര്‍ദ്ധിപ്പിക്കാനും നടത്തം ശീലമാക്കാന്‍ ശാസ്ത്രലോകം. നടത്തം പ്രധാന വ്യായാമമാക്കുന്നതിന്റെ കൂടുതല്‍ ഗുണങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ജര്‍മനിയിലെ സാര്‍ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നടത്തത്തിന്റെ ഗുണങ്ങള്‍ക്ക് ഒരിക്കല്‍കൂടി അടിവരയിട്ടിരിക്കുന്നത്.

ദിവസേനയുള്ള 25 മിനിറ്റ് നടത്തം മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ ആയുസ് നീട്ടുമെന്നാണ് കണ്ടെത്തല്‍. നടക്കാന്‍ എന്നു തുടങ്ങുന്നോ അന്നു മുതല്‍ നിങ്ങള്‍ ഊര്‍ജസ്വലരായി കാണപ്പെടും. പക്ഷെ, അലസമായ നടത്തമല്ല ചുറുചുറുക്കോടെയുള്ള നടത്തമാണ് ആവശ്യമെന്നു മാത്രം. എയറോബിക് വ്യായാമങ്ങളും കായികശക്തി വേണ്ടതായ പരിശീല്യൂങ്ങളും യുവത്വം നിലനിര്‍ത്തുമെന്ന് ഗവേഷകര്‍ പറയുന്നു.

മുപ്പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. മുന്‍പ് നടക്കുന്ന ശീലമില്ലാത്തവരായിരുന്നു ഇവര്‍. വ്യായാമം ചെയ്യുന്നില്ലെങ്കിലും ഇവര്‍ ആരോഗ്യവാന്‍മാരും പുകവലിക്കാത്തവരുമായിരുന്നു. ഗവേഷകര്‍ ഇവരുടെ രക്തം പരിശോധിച്ചപ്പോള്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയ ശേഷം ഇവരുടെ ഡിഎന്‍എ സ്വയം പുതുക്കുന്നതായും കണ്ടെത്തി.

മുന്‍പ് നടന്നിട്ടില്ലെന്നതും എന്നു നടക്കാന്‍ തുടങ്ങുന്നു എന്നതിലും കാര്യമില്ല. എഴുപത് വയസില്‍ തുടങ്ങുന്ന പതിവായ നടത്തം പോലും ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
നടത്തം ആയുസ് വര്‍ധിപ്പിക്കും

SUMMARY: Just 25 minutes of brisk walking a day can add up to seven years to your life, according to health experts. Researchers have found that moderate exercise could halve the risk of dying from a heart attack for someone in their fifties or sixties.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia