തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലേര്‍പെട്ടവരെ ക്വാറന്റൈനിലേക്ക് മാറ്റും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 28.07.2020) തലസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ മേനംകുളം കിന്‍ഫ്ര പാര്‍ക്കിലെ 88 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 300 ജീവനക്കാരില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനിലെ ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെയെല്ലാം ക്വാറന്റൈനിലേക്ക് മാറ്റും.

തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ 88 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലേര്‍പെട്ടവരെ ക്വാറന്റൈനിലേക്ക് മാറ്റും

അതിനിടെ സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിയായ പൊലീസുകാരന്‍ തിങ്കളാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. പൂവാര്‍ ഫയര്‍സ്റ്റേഷനിലെ ഒമ്പത് പേര്‍ക്കും ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

Keywords:  88 persons tested covid positive in kinfra park, Thiruvananthapuram, News, Health, Health & Fitness, Police, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia