രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് ഒമിക്രോണ്‍; ഇന്‍ഡ്യയില്‍ രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 06.12.2021) രാജസ്ഥാനില്‍ ജയ്പുരിലെ ഒരു കുടുംബത്തില്‍ ഒമ്പതു പേര്‍ക്ക് ഒമിക്രോണ്‍. നാലു പേര്‍ ദക്ഷിണാഫ്രികയില്‍ നിന്ന് എത്തിയതാണ്. മറ്റുള്ളവര്‍ക്ക് ഇവരുമായുള്ള സമ്പര്‍കത്തെ തുടര്‍ന്നാണ് അസുഖം പകര്‍ന്നത്. മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ എട്ടായി.
Aster mims 04/11/2022
                          
രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് ഒമിക്രോണ്‍; ഇന്‍ഡ്യയില്‍ രോഗം സ്ഥിരീകരിച്ചത് 21 പേര്‍ക്ക്

രാജ്യത്ത് ഒമിക്രോണ്‍ കണ്ടെത്തിയവരുടെ എണ്ണം 21 ഉം ആയി. ഞായറാഴ്ച രാവിലെ ഡെല്‍ഹിയിലും ഒരു കേസ് റിപോര്‍ട് ചെയ്തിരുന്നു. സിംബാബ് വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാതിലെ ജാംനഗറിലെത്തിയ 72 വയസ്സുകാരനും ദക്ഷിണാഫ്രികയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ് ലിയിലെത്തിയ 33 വയസ്സുകാരനും ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെന്‍ഗ്ലൂറുവിലായിരുന്നു. ഇതില്‍ ദക്ഷിണാഫ്രികന്‍ പൗരനായ ഒരാള്‍ രാജ്യം വിട്ടു.

Keywords:   9 Omicron cases found in Rajasthan, 7 in Maharashtra, Mumbai, News, Health, Health and Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia