Effects of Cold Water | ഭക്ഷണം കഴിച്ചാലുടന്‍ തണുത്ത വെള്ളം കുടിക്കുന്നവരാണോ? ആരോഗ്യ പ്രശ്നങ്ങളറിയാം
Jul 24, 2022, 11:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വേനല്‍ക്കാലത്ത് തണുത്ത ഭക്ഷണങ്ങള്‍ ആര്‍ത്തിയോടെ കഴിക്കാത്തവരുണ്ടാവില്ല. തണുത്ത വെള്ളം, പാനീയങ്ങൾ, ഐസ്ക്രീമുകള്‍, തണുത്ത മോര്, തൈര് എന്നിവ എല്ലാ പ്രായത്തിലുള്ളവരും കഴിക്കും. ശീതളപാനീയങ്ങള്‍ക്ക് ഉന്മേഷം നല്‍കാനും നിങ്ങളുടെ ഊര്‍ജം പെട്ടെന്ന് വര്‍ധിപ്പിക്കാനും കഴിയും. അതുകൊണ്ടാണ് കായിക മേഖലയിലുള്ളവര്‍ ഇവയെ കൂടുതല്‍ ആശ്രയിക്കുന്നത്. അതേസമയം ആഹാരത്തിന് ശേഷം തണുത്ത വെള്ളം കുടിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
വയറിലെ കൊഴുപ്പ് വികസിപ്പിക്കുന്നു
തണുത്ത വെള്ളത്തിന് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് നിലനിര്‍ത്താന്‍ കഴിയും. ഭക്ഷണത്തിന് ശേഷം അവ കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ ചൂടാക്കുകയും ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാക്കുകയും ചെയ്യും. വയറു വീര്‍ക്കുന്നത് തടയാന്‍ മതിയായ വ്യായാമത്തിലൂടെ കൊഴുപ്പ് ഇല്ലാതാക്കണം.
ദഹനപ്രശ്നങ്ങളുണ്ടാക്കുന്നു
തണുത്ത വെള്ളം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു. തണുത്ത വെള്ളം കലര്ന്നതിനാല് ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ ദൃഢമാക്കുകയും ചെയ്യുന്നു.
തലകറക്കത്തിന് കാരണമാകുന്നു
ശരീര അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ വിതരണം കുറയും, പ്രത്യേകിച്ച് തലച്ചോറിലേക്കുള്ളത്. അങ്ങനെ നിങ്ങള്‍ക്ക് തലകറക്കം അനുഭവപ്പെടും. തണുത്ത വെള്ളം ശരീരപോഷണത്തെ തടസപ്പെടുത്തുകയും താപനിലയിലെ പെട്ടെന്നുള്ള മാറ്റം നിങ്ങളുടെ അവയവങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
മസ്തിഷ്കത്തെ മരവിപ്പിക്കുന്നു
തണുത്ത വെള്ളം ശാരീരിക പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും, അത് തലവേദന അല്ലെങ്കില്‍ മൈഗ്രെയിന് കാരണമാകും. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മരവിപ്പിക്കുകയും തലകറക്കം ഉണ്ടാക്കുകയും ചെയ്യുന്നു.
ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുന്നു
തണുത്ത വെള്ളം കുടിക്കുന്നത് വാഗസ് നാഡിയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. സ്ഥിരമായ ഹൃദയമിടിപ്പ് പരിപാലിക്കാന്‍ സഹായിക്കുന്നത് നാഡിയാണ്. തണുത്ത വെള്ളം നാഡികളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഹൃദയമിടിപ്പ് മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു.
പോഷകങ്ങളുടെ അഭാവം
നിങ്ങള്‍ തണുത്ത വെള്ളം കുടിക്കുമ്പോള്‍, ശരീരം സാധാരണ താപനിലയിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ ഊർജം വേണം. ഈ പ്രക്രിയയില്‍, പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും ഭക്ഷണം ദഹിപ്പിക്കുന്നതിനും ഊർജം ഉപയോഗിക്കപ്പെടുന്നില്ല. ഇത് കുറഞ്ഞ പ്രതിരോധശേഷി ഉണ്ടാക്കുന്ന പോഷകങ്ങളുടെ നഷ്ടത്തിന് കാരണമാകുന്നു.
തൊണ്ടവേദന
അന്നനാളത്തില്‍ തണുത്തവെള്ളം വലിയ സ്വാധീനം ചെലുത്തുന്നു. അത് പല അണുബാധകളിലേക്കും നയിക്കും. വെള്ളം അന്നനാളം കടന്നുപോകുമ്പോള്‍ കഫം ഉണ്ടാക്കുകയും ചെയ്യുന്നു.
ഇടുങ്ങിയ കുടല്
തണുത്ത വെള്ളം കുടല് ഭിത്തി ഇടുങ്ങിയതാക്കുന്നതിനാല് കുടലിലെ ഭക്ഷണത്തിന്റെ ആഗിരണം തടസപ്പെടുന്നു. ഇത് ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന എണ്ണയെ കട്ടപിടിക്കുകയും ദഹനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നു.
ദാഹം വര്‍ധിപ്പിക്കുന്നു
തണുത്ത വെള്ളം നിങ്ങളുടെ ദാഹം വര്‍ധിപ്പിക്കുകയും കൂടുതല്‍ വെള്ളം കുടിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുകയും ദ്രാവകങ്ങള്‍ വേഗത്തില്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ശരീരത്തിലെ ദ്രാവകങ്ങള്‍ വീണ്ടെടുക്കാന്‍ കഠിനമായ വ്യായാമത്തിന് ശേഷം തണുത്ത വെള്ളത്തിന് പകരം സാധാരണ വെള്ളം കുടിക്കുന്നത് നല്ലതാണ്.
മുന്നറിയിപ്പ്: ഈ വിവരങ്ങള്‍ ഒരു ഡോക്ടറുടെ ഉപദേശത്തിനോ പ്രൊഫഷണല്‍ മെഡികല്‍ ഉപദേശത്തിനോ മറ്റ് ആരോഗ്യ ഉപദേശത്തിനോ പകരമാവില്ല. നിങ്ങള്‍ ഇത് വായിച്ചാലും പ്രൊഫഷണല്‍ മെഡികല്‍ ഉപദേശം തേടണം.

Keywords: 9 Most Dangerous Effects of Drinking Cold Water Immediately After Food, National, News, Top-Headlines, Newdelhi, Latest-News, Food, Drinking Water, Health, Warning.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.