Belly Bloating | വയറു വീക്കമാണോ പ്രശ്നം?  ഈ പഴങ്ങൾ  കഴിക്കരുത്!

 
9 fruits that may cause belly bloating - and how to prevent


*ദഹനനാളത്തിൽ വാതകം അടിഞ്ഞുകൂടുമ്പോഴാണ് വയറു വീക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്

ന്യൂഡെൽഹി: (KVARTHA) ദഹനനാളത്തിൽ വാതകം (Gas) അടിഞ്ഞുകൂടുമ്പോഴാണ് വയറു വീക്കം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അതിലൊന്ന് നമ്മുടെ ഭക്ഷണക്രമം തന്നെയാണ്. ബീൻസ്, കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളാണ് കൂടുതലും പ്രശ്നങ്ങൾ ഉണ്ടാക്കാറുള്ളത്. എന്നാൽ ചില പഴങ്ങളും ചില്ലക്കാരല്ല, ദഹനസംബന്ധമായ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

 
1. ആപ്പിൾ

നാരുകൾ, വിറ്റാമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന പഴമാണ് ആപ്പിൾ. ഒരു ദിവസം ഒരു ആപ്പിൾ വച്ചു കഴിച്ചാൽ ഡോക്ടറെ അകറ്റാം, എന്ന ചൊല്ല് നിങ്ങൾ കേട്ടിരിക്കുമല്ലോ, എന്നാൽ ഇവ വലിയ അളവിൽ കഴിക്കുമ്പോൾ വയറു വീർക്കുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകാമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.

പോഷകാഹാര വിദഗ്ധൻ ചാരു ദുവ പറയുന്നതനുസരിച്ച്, 2020-ൽ ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണമനുസരിച്ച്, ആപ്പിളിൽ ഉയർന്ന അളവിലുള്ള ഫ്രക്ടോസും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് കുടലിനെ ഭക്ഷണത്തെ, കൂടിയ അളവിൽ പുളിപ്പിക്കുന്നതു കൊണ്ടാണ് അപ്പിൾ അമിതമായി കഴിച്ചു കഴിഞ്ഞാൽ നമുക്ക് വയറു വീർക്കൽ ഉണ്ടാകുമത്രേ.

2. തണ്ണിമത്തൻ

വേനൽക്കാലത്ത് പൊതുവെ ആളുകൾക്ക് ഏറെ പ്രിയങ്കരമാണ് തണ്ണിമത്തൻ. ജലാംശം ഉറപ്പു വരുത്തുന്നതിനും വൈറ്റമിൻ എ, സി എന്നിവയുടെ അഭാവം പരിഹരിക്കുന്നതിനും ഇവ ഉത്തമമാണ്. എന്നാൽ ആപ്പിളിനെ കുറിച്ചു പറഞ്ഞ പോലെ തന്നെ, ഇതിലും ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് വേഗത്തിൽ ഭക്ഷണം അഴുകുന്നതിനും, വയറ്റിൽ വാതകം നിറയുന്നതിനും കാരണമാകുന്നു.

3. പീച്ച് പഴം

പീച്ചുകൾക്ക് ആരോഗ്യകരമായ ധാരാളം ഗുണങ്ങളുണ്ട്. എന്നാൽ ഇവയിലും ധാരാളമായി ഫ്രക്ടോസ് അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഭക്ഷണങ്ങൾ വേഗത്തിൽ അഴുകുകയും വയറ്റിൽ വാതകം നിറയുകയും ചെയ്യുന്നു.

4. പ്ലം പഴം

അൽപം ഉപ്പ് ചേർത്ത് പ്ലം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത് അല്ലേ. എന്നാൽ അവയിൽ പഞ്ചസാരയടങ്ങിയ ആൽക്കഹോൾ ആയ സോർബിറ്റോൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇവ രണ്ടും വയറു വീർക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

5. മാമ്പഴം

വൈറ്റമിൻ എ, സി, നാരുകൾ എന്നിവ ധാരാളം അടങ്ങിയ മാമ്പഴം പഴങ്ങളുടെ രാജാവാണ്. മാമ്പഴത്തിലും ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്, ഇത് വയറുവീർക്കുന്നതിന് കാരണമാകുന്നു.

6. മുന്തിരി

മിക്കവാറും വീടുകളിൽ, മുന്തിരിക്കാലമായിക്കഴിഞ്ഞാൽ ജ്യൂസ് ഉണ്ടാക്കുവാനും സലാഡുകൾ ഉണ്ടാക്കുവാനും, മുന്തിരി ധാരാളം ഉപയോഗിക്കാറുണ്ട്. നല്ല മധുരമുള്ളവയാണെങ്കിൽ വെറുതേ കഴിക്കാനും നമുക്ക് ഇഷ്ടമാണ് അല്ലേ, വൈറ്റമിൻ സി, കെ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മുന്തിരികൾ. എന്നാൽ ഇവയിലും ഫ്രക്ടോസ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു അളവിൽ കൂടുതൽ കഴിക്കുന്നത് വഴി വയറ്റിൽ ചൂട് അനുഭവപ്പെടാനും എരിച്ചിൽ വരാനും സാധ്യതയുണ്ട്.

7. വാഴപ്പഴം

ഉയർന്ന പൊട്ടാസ്യവും നാരുകളും അടങ്ങിയ വാഴപ്പഴം പഴുത്തു കഴിഞ്ഞാലും പച്ചയായാലും ധാരാളം ഉപയോഗം ഉള്ളവയാണ്. യുഎസ്ഡിഎ (USDA) പ്രകാരം ഏകദേശം 100 ഗ്രാം പഴുത്ത വാഴപ്പഴത്തിൽ 4.62 ഗ്രാം ഡയറ്ററി ഫൈബർ ഉണ്ട്. ഫ്രക്ടോസിൻ്റെ കാര്യം പറഞ്ഞ പോലെ തന്നെ നാരുകൾക്കും കുടലിൽ പുളിപ്പ് ഉദ്പാദിപ്പിക്കാൻ കഴിയും, അതുവഴി നമുക്ക് വാതകപ്രശ്നം ഉണ്ടാകും.

 8. ആപ്രിക്കോട്ട്

വിറ്റാമിൻ എ, സി, നാരുകൾ എന്നിവയാൽ സമ്പന്നമായ ആപ്രിക്കോട്ടിലും സോർബിറ്റോൾ അടങ്ങിയിട്ടുണ്ട്. ഇത് അഴുകലിനും വാതക ഉൽപാദനത്തിനും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. 

ദഹന സംബന്ധമായ ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) ഉള്ള ആളുകൾക്ക് പലപ്പോഴും ഇത്തരം പഴങ്ങള്‍ കഴിക്കുമ്പോള്‍ വാതകപ്രശ്നം അനുഭവപ്പെടാം. അതോടൊപ്പം ഫ്രക്ടോസ് ഫലപ്രദമായി ആഗിരണം ചെയ്യാൻ കഴിയാത്ത വ്യക്തികളും ഇത്തരം പഴങ്ങള്‍ ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.
കൂടാതെ, ഫ്രക്ടോസ്, സോർബിറ്റോൾ തുടങ്ങിയവയുടെ ശരിയായ ആഗിരണം സാധ്യമാകാത്തവരിലും പ്രശ്നങ്ങള്‍ ഉണ്ടാകാം. സെൻസിറ്റീവ് ദഹനസംവിധാനങ്ങളുള്ളവർക്കും വയറു വീർക്കാനുള്ള സാധ്യത കൂടുതലാണ്.


കുറഞ്ഞ അളവില്‍ പഴങ്ങൾ കഴിക്കുക, ചെറുതായി വേവിച്ച ശേഷം പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക. അതല്ലെങ്കിൽ ഇത്തരം പഴങ്ങൾ ഒഴിവാക്കി, മറ്റു പഴങ്ങൾ ശീലമാക്കുകയാണു നല്ലതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia