കണ്ണൂരില്‍ ആറു പേര്‍ക്ക് കൂടി രോഗമുക്തി: ഒന്‍പതു പേര്‍ക്ക് കോവിഡ് പോസിറ്റീവ്
Jul 2, 2020, 21:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com 02.07.2020) കോവിഡ് സമൂഹ വ്യാപന സാധ്യത ശക്തമായ കണ്ണൂര്‍ ജില്ലയില്‍ പുതുതായി ഒന്‍പത് പേര്‍ക്ക് കൂടി കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദേശത്ത് നിന്നും ചെന്നൈ, ഡെല്‍ഹി എന്നിവിടങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന ആറ് പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 26ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4811 വിമാനത്തിലെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി 38കാരന്‍, ജൂണ്‍ 29ന് ഖത്തറില്‍ നിന്ന് എസ്ജി 9375 വിമാനത്തിലെത്തിയ കുറുമാത്തൂര്‍ സ്വദേശി 49കാരന്‍, അതേ വിമാനത്തിലെത്തിയ ഇരിക്കൂര്‍ സ്വദേശി 34കാരന്‍, അതേദിവസം കരിപ്പൂര്‍ വിമാനത്താവളം വഴി സൗദി അറേബ്യയില്‍ നിന്ന് എസ്ജി 920 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി 46കാരന്‍, ജൂണ്‍ 24ന് ബഹറിനില്‍ നിന്ന് ജിഎഫ് 7272 വിമാനത്തിലെത്തിയ ചെറുകുന്ന് സ്വദേശി 30കാരന്‍, ജൂണ്‍ 28ന് ഖത്തറില്‍ നിന്ന് എസ്ജി 9472 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശി 29കാരന്‍, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 13ന് ജെ9 1405 വിമാനത്തിലെത്തിയ തലശ്ശേരി മൂഴിക്കര സ്വദേശി 50കാരന്‍ എന്നിവരാണ് വിദേശത്ത് നിന്ന് എത്തിയവര്‍.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19ന് ഡെല്‍ഹിയില്‍ നിന്ന് എഐ 425 വിമാനത്തിലെത്തിയ പട്ടുവം സ്വദേശി 34കാരന്‍, അന്നേ ദിവസം ചെന്നൈയില്‍ നിന്ന് എത്തിയ തളിപ്പറമ്പ് സ്വദേശി 40കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 507 ആയി. ഇവരില്‍ 298 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ജില്ലാ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മുണ്ടേരി സ്വദേശി 50കാരന്‍, ചന്ദനക്കാംപാറ സ്വദേശി 29കാരന്‍, വേങ്ങാട് സ്വദേശി 30കാരന്‍, കരിവെള്ളൂര്‍ സ്വദേശി 52കാരന്‍, പഴയങ്ങാടി സ്വദേശി 25കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്ന്യന്നൂര്‍ സ്വദേശി 64കാരന്‍ എന്നിവരാണ് രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടത്.
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22,751 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 91 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 255 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 41 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ നാലു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ മൂന്നു പേരും വീടുകളില്‍ 22,335 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 15222 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 14339 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 13457 എണ്ണം നെഗറ്റീവാണ്. 883 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ വ്യക്തമാക്കി.
Keywords: 9 Corona case Confirmed in Kannur Today, Thalassery, News, Health & Fitness, Health, Press meet, District Collector, Patient, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.