ബിഹാര്‍ നളന്ദ മെഡികല്‍ കോളജ് ആശുപത്രിയിലെ 87 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പട്‌ന: (www.kvartha.com 03.01.2022) ബിഹാര്‍ നളന്ദ മെഡികല്‍ കോളജ് ആശുപത്രിയിലെ 87 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ്. 
87 ഡോക്ടര്‍മാര്‍ക്ക് ഒറ്റയടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു.

ഡോക്ടര്‍മാരില്‍ ചിലര്‍ക്ക് നേരിയ ലക്ഷണങ്ങളുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് ലക്ഷണങ്ങളൊന്നുമില്ല. ഇവര്‍ ആശുപത്രി കാംപസില്‍തന്നെ സമ്പര്‍കവിലക്കില്‍ കഴിയുകയാണ്. 
Aster mims 04/11/2022

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഐ എം എ സംഘടിപ്പിച്ച ചടങ്ങില്‍ ഈ ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഉള്‍പെടെ നിരവധി പ്രമുഖര്‍ ഈ ചടങ്ങിലെത്തിയിരുന്നു. ശനിയാഴ്ച പട്ന എഐഐഎംഎസില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ബിഹാര്‍ നളന്ദ മെഡികല്‍ കോളജ് ആശുപത്രിയിലെ 87 ഡോക്ടര്‍മാര്‍ക്ക് കോവിഡ് പോസിറ്റീവ്


ബിഹാറില്‍ ഞായറാഴ്ച 352 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 71 എണ്ണം കൂടുതലാണ് അത്. സജീവ രോഗികളുടെ എണ്ണം 1,074 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ശനിയാഴ്ചയും വെള്ളിയാഴ്ചയും ബീഹാറില്‍ യഥാക്രമം 281ഉം 158 ഉം പേര്‍ക്കാണ് രോഗബാധയുണ്ടായത്. കോവിഡ് ബാധിച്ച് ഈ ദിവസങ്ങളില്‍ ആരും മരിച്ചിട്ടില്ല. സംസ്ഥാനത്തെ മരണനിരക്ക് 12,096 ആയി.     

പട്നയിലും ഗയയിലുമാണ് സംസ്ഥാനത്ത് രോഗവ്യാപനം തീവ്രമായ ചില സ്ഥലങ്ങള്‍. പട്നയില്‍ 544ഉം ഗയയില്‍ 277ഉം പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് ബാധിച്ചിട്ടുള്ളത്. സംസ്ഥാനത്തെ 80 ശതമാനം കോവിഡ് രോഗികളും ഈ രണ്ട് ജില്ലകളിലാണ്.

അതേസമയം, രാജ്യത്ത് ഭീതി വര്‍ധിപ്പിച്ചുകൊണ്ട് കോവിഡ്, ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. ഞായറാഴ്ച 27,553 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ 2802 പേര്‍ക്കും സ്ഥിരീകരിച്ചു.    

കേരളത്തില്‍ ഞായറാഴ്ച 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 152 ആയി. 

Keywords:  News, National, India,Patna, Bihar, Doctor, Diseased, COVID-19, Hospital, Health, Health and Fitness, 87 Doctors of Bihar's Patna hospital test positive for Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia