കോവിഡ്-19: രാജ്യത്തെ 250 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കി; യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 18.03.2020) രാജ്യം മൊത്തം കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയില്‍ കഴിയവെ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് റെയില്‍വെ 85 തീവണ്ടികള്‍ റദ്ദാക്കി. രാജ്യമൊട്ടാകെയുള്ള 250 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയില്‍നിന്ന് 50 രൂപയായി ഉയര്‍ത്തുകയും ചെയ്തു.

കോവിഡ്-19: രാജ്യത്തെ 250 പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം ടിക്കറ്റിന് 50 രൂപയാക്കി; യാത്രക്കാരില്ലാതെ 85 തീവണ്ടികള്‍ റദ്ദാക്കി

മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ ഒന്നുവരെയാണ് തീവണ്ടികള്‍ റദ്ദാക്കിയത്. മധ്യ റെയില്‍വെ 23 തീവണ്ടികളും ദക്ഷിണ മധ്യ റെയില്‍വെ 29 തീവണ്ടികളും പടിഞ്ഞാറന്‍ റെയില്‍വെ 10ഉം നോര്‍ത്ത് റെയില്‍വെ അഞ്ചും നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെ നാലും ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അഞ്ചും സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ ഒമ്പതും തീവണ്ടികളാണ് റദ്ദാക്കിയത്.

പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വര്‍ധന താല്‍ക്കാലികമായാണെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. മുംബൈ, വഡോദര, അഹമ്മദാബാദ്, രത്ലം, രാജ്കോട്ട്, ഭൂവനേശ്വര്‍, ന്യൂഡല്‍ഹി തുടങ്ങിയ സ്റ്റേഷനുകളിലാണ് വര്‍ധന.

Keywords:  News, National, India, New Delhi, diseased, Health, Train,Transport, 85 Trains Canceled without Passengers
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia