കോവിഡിനെതിരെ ആന്റിബോഡി കോക് ടെയില്‍ പരീക്ഷണം ഫലപ്രദം; രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോക്ടര്‍മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 27.05.2021) കോവിഡിനെതിരെ ആന്റിബോഡി കോക് ടെയില്‍ പരീക്ഷണം ഫലപ്രദം. രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോക്ടര്‍മാര്‍.

കോവിഡിനെതിരെ ആന്റിബോഡി കോക് ടെയില്‍ പരീക്ഷണം ഫലപ്രദം; രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോക്ടര്‍മാര്‍

തിങ്കളാഴ്ചയാണ് ആന്റിബോഡി മിശ്രിതം ഇന്ത്യന്‍ വിപണിയിലെത്തിയത്. റോച്ചെ ഇന്ത്യ, സിപ്ല എന്നീ മരുന്നുകമ്പനികളാണ് ആന്റിബോഡി മിശ്രിതം ഇന്ത്യയില്‍ എത്തിയതായി പ്രഖ്യാപിച്ചത്. റോച്ചെയായിരിക്കും മിശ്രിതം നിര്‍മിക്കുന്നത്. സിപ്ല വിതരണം നടത്തും.

മേദാന്ത ആശുപത്രി ഡയറക്ടറായ ഡോ. നരേഷ ട്രെഹാന്‍ ആണ് കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഫലപ്രദമാണെന്ന് അറിയിച്ചത്. കാസ് ഐറിവ് ഐമാബ്, ഇംദേവ് ഐമാബ് എന്നീ ആന്റിബോഡികളുടെ മിശ്രിതമാണ് കോവിഡ് 19 ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആന്റിബോഡി കോക് ടെയില്‍ എന്നറിയപ്പെടുന്ന ഈ മരുന്ന്.

രോഗബാധിതനായ വ്യക്തിയില്‍ പ്രാരംഭഘട്ടത്തില്‍ തന്നെ മിശ്രിതം കുത്തിവെച്ചതോടെ വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത് തടയാനായെന്ന് ഡോ. നരേഷ് പറഞ്ഞു.' ആന്റിബോഡി മിശ്രിതം കോവിഡിനെതിരേയും രാജ്യത്ത് വ്യാപകമായ ബി.1.617 വൈറസ് വകഭേദത്തിനെതിരേയും ഫലപ്രദമാണ്. ഇത് പുതിയൊരു ആയുധമാണ്.' ഡോ. നരേഷിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപോര്‍ട് ചെയ്തു.

ഹരിയാണ സ്വദേശി മൊഹബത്ത് സിങ് എന്ന 84-കാരനിലാണ് ആന്റിബോഡി മിശ്രിതം ആദ്യമായി പരീക്ഷിച്ചത്. കഴിഞ്ഞ അഞ്ചു ദിവസമായി ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മരുന്ന് കമ്പനിയായ റോച്ചെ ഇന്ത്യ നിര്‍മിച്ച ആന്റിബോഡി മിശ്രിതമാണ് സിങ്ങിന് നല്‍കിയത്.

'വിവിധ രോഗങ്ങളുളള വ്യക്തിക്കാണ് കഴിഞ്ഞ ദിവസം മിശ്രിതം നല്‍കിയത്. ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചുപോയി. ഞങ്ങള്‍ അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടരും. കൂടുതല്‍ വൈറസ് സാന്നിധ്യമുളള വ്യക്തികളിലും കടുത്ത അണുബാധയുള്ളവരിലും വൈറസ് ഇരട്ടിക്കുന്നത് കുറയുന്നുണ്ട്.' - ഡോ.നരേഷ് പറഞ്ഞു.

അടുത്തിടെയാണ് ആന്റിബോഡി മിശ്രിതത്തിന്റെ ഉപയോഗത്തിന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്. യു എസിലും യൂറോപ്യന്‍ യൂണിയനിലും മിക്ക രാജ്യങ്ങളിലും അടിയന്തര ഉപയോഗത്തിന് ആന്റിബോഡി മിശ്രിതത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.

യു എസിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗിക്ക് ആദ്യ ഏഴു ദിവസങ്ങള്‍ക്കുളളില്‍ മിശ്രിതം നല്‍കുകയാണെങ്കില്‍ 70-80 ശതമാനം പേര്‍ക്കും ആശുപത്രിവാസം ആവശ്യമായി വരുന്നില്ലെന്നും ഡോ. നരേഷ് കൂട്ടിച്ചേര്‍ത്തു.

ആന്റിബോഡി മിശ്രിതത്തിന്റെ ഒരു ഡോസിന് 59,750 രൂപയാണ് ഇന്ത്യയിലെ വില. രണ്ടുഡോസ് അടങ്ങുന്ന ഒരുപാക്കിന് എല്ലാ ടാക്‌സും ഉള്‍പെടെ 1,19,500 രൂപയാണ് എംആര്‍പി വരുന്നത്. ഒരു പാകെറ്റ് രണ്ടുരോഗികള്‍ക്ക് ഉപയോഗിക്കാം. മിശ്രിതം മുന്‍നിര ആശുപത്രികളിലും കോവിഡ് ചികിത്സാകേന്ദ്രങ്ങളിലും ലഭ്യമായിരിക്കും. കഴിഞ്ഞ വര്‍ഷം രോഗം ബാധിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഈ ആന്റിബോഡി മിശ്രിതമാണ് നല്‍കിയത്.

ഗുരുതരാവസ്ഥയില്ലാത്ത രോഗികളുടെയും പന്ത്രണ്ടു വയസ്സു മുതലുളള കുട്ടികളുടെയും ചികിത്സയ്ക്കായി മിശ്രിതം ഉപയോഗിക്കാമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.

Keywords:  84-year-old Haryana man, first in India to get antibody cocktail against Covid-19, New Delhi, News, Health, Health and Fitness, Patient, Treatment, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia