അതിസങ്കീർണമായ 'ചിംനി ശസ്ത്രക്രിയാ' രീതിയിലൂടെ 80 കാരന് പുതുജീവിതം; കണ്ണൂർ ആസ്റ്റർ മിംസിന് അത്യപൂർവ നേട്ടം
Apr 12, 2022, 19:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ:(www.kvartha.com 12.04.2022) അത്യപൂർവമായ ചിംനി ശസ്ത്രക്രിയയിലൂടെ കണ്ണൂർ ആസ്റ്റർ മിംസിൽ 80 വയസുകാരന് പുതുജീവിതം. വയറുവേദനയും തുടർന്ന് ബോധക്ഷയവും സംഭവിച്ച നിലയിലാണ് ഇദ്ദേഹത്തെ ബന്ധുക്കൾ ആസ്റ്റർ മിംസിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. വിശദമായ പരിശോധനയിൽ വയറിലെ മഹാധമനിയിൽ വീക്കം സംഭവിക്കുകയും പൊട്ടുകയും ചെയ്തതായി കണ്ടെത്തി. കൂടാതെ ഹൃദയത്തിലും കാലിലും ബ്ലോകുകളും കണ്ടെത്തി.
നേരത്തെ തന്നെ ശ്വാസകോശ സംബന്ധമായ അസുഖമുള്ള വ്യക്തികൂടിയായിരുന്നു ഇദ്ദേഹം. പ്രായവും ശ്വാസകോശ സംബന്ധമായ രോഗവും കാരണം അനസ്തേഷ്യ നൽകി ശരീരം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുവാൻ സാധിക്കുമായിരുന്നില്ല. കീ ഹോൾ രീതിയിലൂടെ സ്റ്റെന്റ് സ്ഥാപിക്കുക എന്നതായിരുന്നു ചെയ്യാൻ സാധിക്കുന്ന രീതി. എന്നാൽ മഹാധമനിയിൽ വിള്ളൽ വന്ന ഭാഗം അടക്കുമ്പോൾ വൃക്കയിലേക്കും കുടലിലേക്കും രക്തം പോകുന്ന ദ്വാരം കൂടി അടയ്ക്കപ്പെടും. ഇത് കൂടുതൽ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.
ഈ സാഹചര്യത്തിലാണ് കുടലിലേക്കും വൃക്കയിലേക്കും രക്തം പോകുന്ന ഭാഗങ്ങളെ തിരിച്ചറിഞ്ഞ് കൃത്യമായ രീതിയിൽ സ്റ്റെന്റ് സ്ഥാപിച്ച് വൃക്കയിലേക്കുമുള്ള രക്തസഞ്ചാര പാതയെ തടസമില്ലാതാക്കുന്ന ചിംനി എന്ന എന്ന രീതിയെക്കുറിച്ച് ഡോക്ടർമാർ ആലോചിച്ചത്. വളരെ സങ്കീർണമായ ഈ രീതി മാത്രമാണ് രോഗിക്ക് ഫലപ്രദമെന്ന കാര്യം ബന്ധുക്കളെ ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെ വയോധികനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എട്ട് മണിക്കൂറിലധികം സമയം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കൊടുവിൽ സ്റ്റെന്റ് വിജയകരമായി സ്ഥാപിക്കുകയും മഹാധമനിയിലെ വിള്ളൽ അടയ്ക്കുകയും വൃക്കയിലേക്കും കൂടലിലേക്കുമുള്ള രക്തസഞ്ചാരം ഉറപ്പ് വരുത്തുകയും ചെയ്തു. കൂടാതെ കാലിലെ ബ്ലോക് നീക്കം ചെയ്യാനുമായി. അതിന് ശേഷം അതേ ദിവസം തന്നെ ഹൃദയത്തിലെ ബ്ലോക് നീക്കം ചെയ്യുവാൻ രോഗിയെ ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും വിധേയനാക്കി.
അതിവേഗം രോഗമുക്തി നേടുകയും ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം പൂർണ ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തി ആശുപത്രി വിടുകയും ചെയ്തു. ശസ്ത്രക്രിയയ്ക്ക് കാർഡിയോളജി, റേഡിയോളജി, കാർഡിയാക് സർജറി, കാർഡിയാക് അനസ്തേഷ്യ ഡോക്ടർമാരും ടെക്നീഷ്യന്മാരും നേതൃത്വം വഹിച്ചു. ഇത്തരം സങ്കീർണമായ ശസ്ത്രക്രിയ ഉത്തരമലബാറിൽ നിർവഹിക്കുന്നത് ആദ്യമായാണ്. ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ അനുഭവസമ്പത്തും അത്യാധുനിക കാത് ലാബ് ഉൾപെടെയുള്ള സജ്ജീകരങ്ങളും ഇതിന് സഹായകരമായി. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. അനിൽ കുമാർ, ഡോ സൂരജ് (സിഎംഎസ്), വിപിൻ ജോർജ് (ഓപറേഷൻ ഹെഡ്) എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kannur, Top-Headlines, Press meet, Media, Conference, Hospital, Surgery, Treatment, Health, Aster MIMS, Kannur Aster MIMS hospital, 80 year old man get new life at Kannur Aster MIMS hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.