ആതുര സേവാ സംഘത്തിന്റെ വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 23.03.2018) ആതുര സേവാ സംഘത്തിന്റെ കീഴില്‍ പ്രവത്തിക്കുന്ന വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ്, അപ്ലയിഡ് ലൈഫ് സയന്‍സ് എന്നീ കോളജുകളിലെ വിദ്യാര്‍ത്ഥിനികളായ എട്ട് പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.

പി.ജി വിദ്യാര്‍ത്ഥികളായ അദീന(24), നന്ദന(19), ശില്‍പന(24), ആതിര (24), അഞ്്ജു (23), അഞ്ജലി (23), പാര്‍വതി (20), ആഇഷ (17) എന്നിവരാണ്് ആവശരായി ആശുപത്രിയില്‍ ചികിത്സ തേടിയത്. ബുധനാഴ്ച വൈകിട്ടത്തെ ആഹാരമായ ചായയും, പഴംപൊരിയും കഴിച്ച ശേഷമാണ് കുറച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 ആതുര സേവാ സംഘത്തിന്റെ വര്‍ക്കിംഗ് വുമണ്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

Photo: File

എന്നാല്‍ രാത്രി ചിക്കനും, കഴിഞ്ഞദിവസം രാവിലെ പുട്ടും കടലയും കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടായതോടെയാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യത്യസ്ത ഭക്ഷണം കഴിച്ചതിനാല്‍ ഏത് ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ക്യാന്റിനും പരിസരവും പരിശോധന നടത്തി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പുറത്ത് നിന്നുള്ള പാക്കറ്റ് ഭക്ഷണം വാങ്ങി റൂമില്‍ കൊണ്ടു വന്ന് കഴിക്കാറുണ്ടെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പറയുന്നു.

മൊത്തം 50 വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ ഉള്ളത്. പരിശോധനയില്‍ വൃത്തി ഹീനമായ ഒന്നും ഹോസ്റ്റലിലെ അടുക്കളയില്‍ നിന്നും കണ്ടെത്താനായില്ല.

Keywords: 8 hospitalized after alleged food poisoning in Pathanamthitta hostel, Pathanamthitta, Student, Health, Health & Fitness, Hospital, Treatment, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia