ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.10.2020) സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 7834 പേര്‍ക്ക്. കഴിഞ്ഞ ദിവസം 9258 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശ്ശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍കോട് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ശനിയാഴ്ച കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 813 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 187 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 6850 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 648 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 836, മലപ്പുറം 903, കോഴിക്കോട് 900, എറണാകുളം 759, തൃശൂര്‍ 771, ആലപ്പുഴ 607, കൊല്ലം 531, പാലക്കാട് 342, കണ്ണൂര്‍ 325, കോട്ടയം 333, പത്തനംതിട്ട 178, കാസര്‍കോട് 236, ഇടുക്കി 63, വയനാട് 66 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
95 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 24, കണ്ണൂര്‍ 23, പത്തനംതിട്ട 11, കോഴിക്കോട് 9, എറണാകുളം 8, കാസര്‍കോട് 5, പാലക്കാട്, മലപ്പുറം 4 വീതം, കോട്ടയം 3, തൃശൂര്‍, വയനാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ശനിയാഴ്ച രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4476 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 906, കൊല്ലം 284, പത്തനംതിട്ട 131, ആലപ്പുഴ 486, കോട്ടയം 202, ഇടുക്കി 115, എറണാകുളം 402, തൃശൂര്‍ 420, പാലക്കാട് 186, മലപ്പുറം 641, കോഴിക്കോട് 278, വയനാട് 92, കണ്ണൂര്‍ 204, കാസര്‍കോട് 129 എന്നിങ്ങനേയാണ് പരിശോധനാ ഫലം ശനിയാഴ്ച നെഗറ്റീവായത്. ഇതോടെ 80,818 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,39,620 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

