ലോകത്തിലെ 74.8 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനീവ : (www.kvartha.com 20.11.2014) ലോകാരോഗ്യ സംഘടന ബുധനാഴ്ച പുറത്തിറക്കിയ റിപോര്‍ട്ട് പ്രകാരം ലോകത്തിലെ 74.8 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. 'ഗ്ലാസ് 2014' എന്ന പേരിലാണ് ലോകാരോഗ്യ സംഘടന റിപോര്‍ട്ട് പുറത്തിറക്കിയത്. ശുദ്ധജലം കിട്ടാത്ത 180 കോടി ജനങ്ങള്‍ തുറസ്സായ സ്ഥലത്തെ മലിനജലമാണ് ദൈനംദിനാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ലോകത്തില്‍ 250 കോടിയോളം വരുന്ന ജനങ്ങള്‍ തുറസ്സായ സ്ഥലങ്ങളിലാണ്  മലവിസര്‍ജ്ജനം നടത്തുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ശുദ്ധജലവും, ശുചിത്വവും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ലോകാരോഗ്യ സംഘടന പഠനം നടത്തി റിപോര്‍ട്ട്  സമര്‍പിക്കാറുണ്ട്. ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍  കഴിഞ്ഞ 20 വര്‍ഷത്തിനിടെ 230 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കിയിട്ടുണ്ടെന്നും സംഘടന റിപോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട് .
ലോകത്തിലെ 74.8 കോടി ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  74.8 million do not get  pure water, Report, Study, Health, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia