ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 16.07.2020) സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 722 പേര്ക്ക്. കൊറോണ അവലോകനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 600 കവിഞ്ഞിരുന്നു.
കോവിഡ് ബാധിതരുടെ കാര്യത്തിൽ കുറച്ചു കൂടി വ്യത്യാസം വരികയാണ്. വർധനവാണെന്നു മാത്രം. മാത്രമല്ല ഇതേവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 10275 ആണ്. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്നു വന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 62 പേര്. സമ്പർക്കം 481. അതിൽ ഉറവിടം അറിയാത്തത് 34.
ആരോഗ്യ പ്രവർത്തകർ 12, ബിഎസ്ഫ് 5, ഐടിബിപി 3, രണ്ട് മരണം ഉണ്ടായി. തൃശൂർ ജില്ലയിലെ തമ്പുരാൻ പടി സ്വദേശി അനീഷ്, കണ്ണൂർ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദിൽനിന്നു വന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 228 പേരാണ് രോഗമുക്തി നേടിയത്. ഇന്നു രോഗം സ്ഥിരീകരിച്ച 722ൽ 339 കേസുകളും തിരുവനന്തപുരത്താണ്.
കോവിഡ് ബാധിതരുടെ കാര്യത്തിൽ കുറച്ചു കൂടി വ്യത്യാസം വരികയാണ്. വർധനവാണെന്നു മാത്രം. മാത്രമല്ല ഇതേവരെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 10,000 കവിഞ്ഞു. ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 10275 ആണ്. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്നു വന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 62 പേര്. സമ്പർക്കം 481. അതിൽ ഉറവിടം അറിയാത്തത് 34.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–339
കൊല്ലം–42
പത്തനംതിട്ട–39
കോട്ടയം–13
ആലപ്പുഴ–20
ഇടുക്കി–26
എറണാകുളം–57
തൃശൂർ–32
പാലക്കാട്–25
മലപ്പുറം–42
കോഴിക്കോട്–33
വയനാട്–13
കണ്ണൂർ–23
കാസർകോട്– 18
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം–1
കൊല്ലം–17
പത്തനംതിട്ട–18
കോട്ടയം–7
ആലപ്പുഴ–13
ഇടുക്കി–6
എറണാകുളം–7
തൃശൂർ–8
പാലക്കാട്–72
മലപ്പുറം–37
കോഴിക്കോട്–10
വയനാട്–1
കണ്ണൂർ–8
കാസർകോട്– 23
കഴിഞ്ഞ 24 മണിക്കൂറിൽ 16,0052 സാംപിളുകൾ പരിശോധിച്ചു. 183900 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇപ്പോൾ ചികിത്സയിലുള്ളത് 5372 പേരാണ്. ഇതുവരെ ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 85,767 സാംപിളുകൾ സേഖരിച്ചു. അതിൽ 81,543 എണ്ണം നെഗറ്റീവ്. സംസ്ഥാനത്തെ ഹോട്സ്പോട്ട് 271.
Keywords: 722 Corona case confirmed in Kerala Today, Chief Minister, Health, Health & Fitness, Kerala, News, Pinarayi vijayan, Thiruvananthapuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

