മയ്യഴിയിലെ മെഹ്‌റൂഫിന് പരിയാരത്ത് ഖബറടക്കം ഒരുക്കി കോരന്‍ പിടിക ജുമാ മസ്ജിദ് ഭാരവാഹികള്‍
Apr 11, 2020, 18:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com 11.04.2020) കൊവിഡെന്നു കേട്ടാല്‍ നാടാകെ വിരണ്ടോടുമ്പോള്‍ മാരക രോഗം ബാധിച്ച സഹോദരന്റെ മരണാനന്തര കര്‍മങ്ങള്‍ ഏറ്റെടുത്ത് കണ്ണൂര്‍ മെഡിക്കല്‍ കോളജിനടുത്ത പള്ളി കമ്മിറ്റി മാതൃകയായി.
ശനിയാഴ്ച രാവിലെ ഏഴുമണിക്ക് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച മാഹി ചെറുകല്ലായി പി മെഹ്‌റൂ ഫിന്റെ (71) ഖബറടക്കമാണ് പരിയാരം കോരന്‍പീടിക ജുമാ മസ്ജിദ് ഭാരവാഹികള്‍ ഏറ്റെടുത്ത് അവസരത്തിനൊത്തു ഉയര്‍ന്ന് നാടിന് മാതൃകയായത്.
കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കോരന്‍ പിടികയിലെ പള്ളി ഖബര്‍സ്ഥാനില്‍ ഇതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. മെഹ്‌റു ഫിന്റെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രോട്ടോക്കോള്‍ പ്രകാരം പരിയാരം കോരന്‍പീടിക ജുമാ മസ്ജിദില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കബറടക്കം നടത്തിയത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഖബര്‍സ്ഥാനില്‍ ഖബറടക്കത്തിനുള്ള സൗകര്യമൊരുക്കിയതെന്ന് കോരന്‍പീടിക ജുമാ മസ്ജിദ് ഭാരവാഹികള്‍ അറിയിച്ചു.
അതീവ സുരക്ഷയോടെയാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും സുരക്ഷാ ക്രമീകരണങ്ങളോടെ മൃതദേഹം കൊണ്ടുവന്നത്. പത്തടി താഴ്ചയുള്ള കുഴിയാണ് ഖബറടക്കുന്നതിനായി ഒരുക്കിയത്. വിരലില്‍ എണ്ണാവുന്നവരെ മാത്രമേ പങ്കെടുപ്പിച്ചുളളൂ.
Keywords: 71-year-old Mahe native dies in Pariyaram Medical College, 3rd COVID-19 death in Kerala, Thalassery, News, Health & Fitness, Health, Kannur, Medical College, Dead Body, Family, hospital, Treatment, Kerala.

മരിച്ചയാള്‍ മാഹി സ്വദേശിയാണെങ്കിലും മൃതശരീരം കൊണ്ട് അത്രയും ദൂരം സഞ്ചരിക്കേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതോടു കൂടിയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടം മയ്യഴി ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അന്തിമ കര്‍മങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിന് സമീപത്തുള്ള കോരന്‍ പിടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ അന്ത്യകര്‍മങ്ങള്‍ എങ്ങനെ നടത്തണമെന്നതിന് ലോകാരോഗ്യ സംഘടനയുടെ വ്യക്തമായ നിര്‍ദേശമുണ്ട്. ഇതു പാലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ബാധ്യതയുണ്ട്.

മരിച്ചയാള്‍ പുതുച്ചേരി സംസ്ഥാനക്കാരനായതു കൊണ്ട് അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്തത്. മരണം കേരളത്തിലെ പരിയാരത്തുള്ള കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലായതിനാല്‍ കേരള സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് പ്രത്യേക ആംബുലന്‍സിലാണ് മൃതദേഹം കോരന്‍ പിടിക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കൊണ്ടുവന്നത്.
ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള നിര്‍ദേശമനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. മതാചാരപ്രകാരം ആരാധനാലയത്തിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമ്പോഴും ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് യാതൊരു വിധ ആള്‍ കൂട്ടവും അനുവദിച്ചിട്ടില്ല. പത്ത് അടി താഴ്ചയുള്ള പ്രത്യേകം തയാറാക്കിയ കുഴിയിലാണ് മൃതദേഹം ഖബറടക്കിയത്.
മരണമടഞ്ഞ മെഹ്‌റൂഫ് സാങ്കേതികമായി നോക്കിയാല്‍ പുതുച്ചേരി സംസ്ഥാനക്കാരനാണ്. അതുകൊണ്ട് തന്നെ പുതുച്ചേരിയിലെ ആദ്യ കൊവിഡ് മരണമാണ് മെഹ്‌റൂഫിന്റേത്. മാഹിയിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കം മുഴുവന്‍ കേരളത്തിലാണ്. ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ ബന്ധങ്ങളുള്ളത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊ വിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ കുടുബാംഗങ്ങളായ ഒന്‍പതു പേരെ പരിശോധിച്ചുവെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ മൂവായിരം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ ഹൃദ്രോഗി കൂടിയായ ഇദ്ദേഹം വ്യക്ക രോഗത്തിനും ശ്വാസകോശ സംബന്ധമായ അസുഖത്തിനും തലശേരി ടെലി ആശുപത്രിയില്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. കൊവിഡ് മുര്‍ച്ഛിച്ചതിനു ശേഷമാണ് ചാല മിംസ് ആശുപത്രിയില്‍ നിന്നും പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ബോധം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. എന്നാല്‍ മരണ കിടക്കയില്‍ ആയിരുന്നപ്പോഴും മെഹ്‌റൂ ഫുമായി ബന്ധപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
ലോകാരോഗ്യ സംഘടനയുടെ നിലവിലുള്ള നിര്‍ദേശമനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്. മതാചാരപ്രകാരം ആരാധനാലയത്തിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തുമ്പോഴും ഈ നിബന്ധനകള്‍ പാലിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ക്ക് യാതൊരു വിധ ആള്‍ കൂട്ടവും അനുവദിച്ചിട്ടില്ല. പത്ത് അടി താഴ്ചയുള്ള പ്രത്യേകം തയാറാക്കിയ കുഴിയിലാണ് മൃതദേഹം ഖബറടക്കിയത്.
മരണമടഞ്ഞ മെഹ്‌റൂഫ് സാങ്കേതികമായി നോക്കിയാല്‍ പുതുച്ചേരി സംസ്ഥാനക്കാരനാണ്. അതുകൊണ്ട് തന്നെ പുതുച്ചേരിയിലെ ആദ്യ കൊവിഡ് മരണമാണ് മെഹ്‌റൂഫിന്റേത്. മാഹിയിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഇദ്ദേഹത്തിന്റെ സമ്പര്‍ക്കം മുഴുവന്‍ കേരളത്തിലാണ്. ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ ബന്ധങ്ങളുള്ളത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കൊ വിഡ് സ്ഥിരീകരിച്ചതിനു ശേഷം ഇദ്ദേഹത്തിന്റെ കുടുബാംഗങ്ങളായ ഒന്‍പതു പേരെ പരിശോധിച്ചുവെങ്കിലും നെഗറ്റീവാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാല്‍ മൂവായിരം പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ ഹൃദ്രോഗി കൂടിയായ ഇദ്ദേഹം വ്യക്ക രോഗത്തിനും ശ്വാസകോശ സംബന്ധമായ അസുഖത്തിനും തലശേരി ടെലി ആശുപത്രിയില്‍ വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു. കൊവിഡ് മുര്‍ച്ഛിച്ചതിനു ശേഷമാണ് ചാല മിംസ് ആശുപത്രിയില്‍ നിന്നും പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച ബോധം തിരിച്ചു കിട്ടിയിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. എന്നാല്‍ മരണ കിടക്കയില്‍ ആയിരുന്നപ്പോഴും മെഹ്‌റൂ ഫുമായി ബന്ധപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ തയാറാക്കാന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല.
Keywords: 71-year-old Mahe native dies in Pariyaram Medical College, 3rd COVID-19 death in Kerala, Thalassery, News, Health & Fitness, Health, Kannur, Medical College, Dead Body, Family, hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.