ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പീരുമേട്: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കുട്ടിക്കാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഹോസ്റ്റലിലെ 70 കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഛര്‍ദ്ദിയും തലകറക്കവും പനിയും വിറയലും ഉണ്ടായതിനെ തുടര്‍ന്നാണ് കുട്ടികളെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ളതാണ് ഹോസ്റ്റല്‍.
അഞ്ചു മുതല്‍ പതിമൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അവശത അനുഭവപ്പെട്ടത്. സ്കൂളില്‍ ആകെ 261 കുട്ടികളാണുള്ളത്. ശനിയാഴ്ച മൂന്നുമണിയോടെ ബീന്‍സ് മെഴുക്കുപുരട്ടി കഴിച്ചതിനെ തുടര്‍ന്ന് ഏഴ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടും ഇതേ മെഴുക്കുപുരട്ടി ചൂടാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്കി. ഇതാകാം ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു.
കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന വെള്ളം മഴ വെള്ള സംഭരണിയിലേതാണ് . വെള്ളത്തിലെ മാലിന്യങ്ങളാണോ ദുരിതം വിതച്ചതെന്നും അന്വേഷിക്കുന്നുണ്ട്. സംഭവത്തെതുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്കൂളിലെത്തിയിട്ടുണ്ട്. ശേഷിക്കുന്ന കുട്ടികള്‍ക്ക് ചികിത്സയ്ക്കായി പ്രത്യേക ക്യാമ്പ് തുറന്നു. ഇതേസമയം, ഭക്ഷ്യവിഷബാധയല്ല വൈറല്‍ പനിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
SUMMARY: Seventy students of a school in Idukki district were on Monday hospitalised due to suspected food poisoning allegedly after they had food from the hostel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

