രാജ്യത്ത് 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി; മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍
Jan 10, 2021, 11:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 10.01.2021) കേരളം അടക്കം രാജ്യത്ത് 7 സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി. മനുഷ്യരിലേക്ക് രോഗം പടരാതിരിക്കാനുള്ള ജാഗ്രത വേണമെന്ന മുന്നറിയിപ്പാണ് കേന്ദ്ര സര്‍കാര്‍ നല്‍കിയിട്ടുള്ളത്. വലിയ ആശങ്കയോടെ തന്നെ ആണ് സര്‍കാര്‍ സംവിധാനങ്ങള്‍ ഈ സാഹചര്യത്തെ വിലയിരുത്തുന്നത്. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും ഒടുവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
മധ്യപ്രദേശ്, കേരളം, രാജസ്ഥാന്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, യു പി എന്നിവടങ്ങളിലാണ് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയിട്ടുള്ളത്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗ വ്യാപനം ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് വരികയാണ്. ഡെല്‍ഹിയിലെ മയൂര്‍ വിഹാറില്‍ അടക്കം കാക്കകള്‍ ചത്ത് വീഴുന്ന സാഹചര്യം ഉണ്ടായി. യുപി കാണ്‍പൂരില്‍ മൃഗശാല അടച്ചു. ഡെല്‍ഹി ഗാസിപ്പുരിലെ ചികന്‍ മാര്‍കറ്റ് അടച്ചു.
Keywords: News, National, India, New Delhi, Bird Flu, Central Government, Warning, Health, Health and Fitness, 7 states report confirmed cases of bird flu; govt issues advisory
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

