കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു
Aug 16, 2020, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 16.08.2020) കാസര്‍കോട് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബായാര്‍ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇതോടെ ഞായറാഴ്ച കേരളത്തില്‍ കോവിഡിനെ തുടര്‍ന്ന് പതിനൊന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരുവനന്തപുരം, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട്, തൃശൂര്‍ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് മാത്രം നാല് മരണം റിപ്പോര്‍ട്ട് ചെയ്തു. വെട്ടൂര്‍ സ്വദേശി മഹദ് (48), ചിറയില്‍കീഴ് സ്വദേശി രമാദേവി (68), പടനിലം സ്വദേശി കമലമ്മ (85), തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിചാരണ തടവുകാരന് മണികണ്ഠന് (72) എന്നിവരാണ് മരിച്ചത്. നാലുദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒന്നര വര്‍ഷം മുമ്പാണ് ഇയാള്‍ ജയിലില്‍ എത്തിയത്. നാല് പേരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
വയനാട് വാളാട് സ്വദേശി ആലിയാണ് മരിച്ചത്. 73 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 28 നാണ് ആലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരില്‍ കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാണ് മരിച്ചത്. ഇവരുടെ ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത്തെ പരിശോധനാഫലം ലഭിക്കാനുണ്ട്. ആലപ്പുഴയില്‍ പത്തിയൂര്‍ സ്വദേശി സദാനന്ദന് (63)ആണ് മരിച്ചത്. പത്തനംതിട്ട കോന്നി സ്വദേശി ഷെബര്‍ബാ(48)ന്, കാസര്‍കോട സ്വദേശി മോഹനന് (71), തൃശൂര്‍ സ്വദേശി ശാരദ (70) എന്നിവരും കോവിഡ് ബാധിച്ച് മരിച്ചു.
Keywords: 7-month-old tests positive for COVID-19 after death, News, Kasaragod, Kannur, Pariyaram Medical College, Hospital, Treatment, Health, Health and Fitness, Dead, Covid-19, Parents, Bayar, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

