ഹൃദയപൂര്‍വം ഹൃദ്യം ; ഒരു വര്‍ഷത്തിനിടെ നടത്തിയത് 664 ശസ്ത്രക്രിയകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആലപ്പുഴ: (www.kvartha.com 29.09.2018) സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതി വിജയത്തിലേക്ക്. എട്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ലക്ഷ്യത്തിലേക്കെത്തുന്നത് . പദ്ധതി ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുവരെ ചികിത്സ തേടി രജിസ്റ്റര്‍ ചെയ്്തത് 2040ഓളം കുട്ടികളാണ്.

ഇതില്‍ ശസ്ത്രക്രിയ വേണ്ടിയിരുന്ന 664 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ ശസ്ത്രക്രിയ നടന്നത്. എല്ലാ ജില്ലകളില്‍ നിന്നും പദ്ധതിയോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ.പി.വി അരുണ്‍ പറഞ്ഞു.

ഹൃദയപൂര്‍വം ഹൃദ്യം ; ഒരു വര്‍ഷത്തിനിടെ നടത്തിയത് 664 ശസ്ത്രക്രിയകള്‍

ജനന സമയത്ത് സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി പിറക്കുന്ന കുട്ടികള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ഹൃദ്യം. ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കും. പ്രതിവര്‍ഷം 2000 കുട്ടികള്‍ സങ്കീര്‍ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്നു എന്നാണ് കണക്കുകള്‍.

നിലവില്‍ എട്ടുവയസുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയക്ക് അഞ്ചുലക്ഷം രൂപയോളമാണ് ചെലവ്. ഇത്രയും വലിയ തുക എടുക്കാനില്ലാത്ത രക്ഷകര്‍ത്താക്കള്‍ക്ക് ആശ്വാസമാണ് ഹൃദ്യം പദ്ധതി. സംസ്ഥാന സര്‍ക്കാരും ദേശീയ ആരോഗ്യദൗത്യത്തിന്റെ രാഷ്ട്രീയ ബാലില്‍ നിന്നുമാണ് ഇതിനുള്ള ഫണ്ട് നല്‍കുന്നത്.

യൂനിസെഫും ബോസ്റ്റണിലെ ചില്‍ഡ്രന്‍സ് ഹാര്‍ട്ട്‌ലിങ്കും പദ്ധതിക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നു. ഇതിനായി കുട്ടിക്ക് ഹൃദയ സംബന്ധമായ രോഗം നിര്‍ണയിച്ചു കഴിഞ്ഞാല്‍ രക്ഷിതാക്കള്‍ hridyam.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രജിസ്റ്റര്‍ നമ്പരാണ് കുട്ടിയുടെ കേസ് നമ്പറും.

കേസുകള്‍ ഓണ്‍ലൈനിലൂടെ പഠിക്കാനായി കേരളത്തിലുടനീളമുള്ള പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റുകളെ നിയോഗിച്ചിട്ടുണ്ട്. ഇവരാണ് രോഗത്തിന്റെ തീവ്രതയനുസരിച്ച് കുട്ടിയുടെ ശസ്ത്രക്രിയാ തീയതി തീരുമാനിക്കുക. രജിസ്റ്റര്‍ ചെയ്തവരില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയില്ലെങ്കില്‍ ജീവഹാനി സംഭവിക്കാനിടയുള്ള കുട്ടികളെ പെട്ടെന്ന് ശസ്ത്രക്രിയക്ക് വിധേയരാക്കും.

ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ്, കൊച്ചി അമൃത ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, ലിസി ആശുപത്രി എന്നിവിടങ്ങളിലാണ് പദ്ധതിപ്രകാരമുള്ള ചികിത്സാ സൗകര്യമുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 664 heart operations in Kerala a year, Alappuzha, News, Health, Health & Fitness, hospital, Treatment, Children, Parents, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia