മിസോറാമില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു; 66കാരന്റെ മരണം സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ചുവെന്ന് ട്വിറ്ററിലൂടെ പബ്ലിക് റിലേഷന്‍സ് വിഭാഗം
Oct 28, 2020, 17:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഐസ്വാള്‍: (www.kvartha.com 28.10.2020) നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനമായ മിസോറാമില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ 66 കാരനാണ് മരിച്ചത്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കവിഞ്ഞപ്പോള്‍ മിസോറാമില്‍ ഇതുവരെ 2,600 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതുവരെ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ആദ്യ കോവിഡ് മരണം സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ചതായും സെഡ് എം സിയില്‍ അദ്ദേഹം 10 ദിവസത്തോളമായി ചികിത്സയിലായിരുന്നുവെന്നും, രോഗബാധിതന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം 62 വയസായിരുന്നു കാണിച്ചിരുന്നത്. പിന്നീടാണ് 66 വയസെന്ന് സ്ഥിരീകരിച്ചത്.
സോറം മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ മറ്റ് രോഗത്തിന്റെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ വരെ മിസോറാമില്‍ 2,607 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,233 പേരും രോഗമുക്തായി. നിലവില്‍ 374 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡ് വ്യാപനം പരിശോധിക്കുന്നതിനായി മിസോറമിലെ തലസ്ഥാന നഗരിയായ ഐസ്വാളില് ഒരാഴ്ചത്തെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ മരണം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ചയാണ് ഐസ്വാളില് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് ആദ്യ കോവിഡ് മരണം സംബന്ധിച്ച് ട്വീറ്ററിലൂടെ അറിയിച്ചത്.
ആദ്യ കോവിഡ് മരണം സംസ്ഥാനത്തെ മുഴുവന്‍ ഞെട്ടിച്ചതായും സെഡ് എം സിയില്‍ അദ്ദേഹം 10 ദിവസത്തോളമായി ചികിത്സയിലായിരുന്നുവെന്നും, രോഗബാധിതന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതായും ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം 62 വയസായിരുന്നു കാണിച്ചിരുന്നത്. പിന്നീടാണ് 66 വയസെന്ന് സ്ഥിരീകരിച്ചത്.
സോറം മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലില്‍ മറ്റ് രോഗത്തിന്റെ ചികിത്സയ്ക്കായി പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച രാവിലെ വരെ മിസോറാമില്‍ 2,607 പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 2,233 പേരും രോഗമുക്തായി. നിലവില്‍ 374 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
Keywords: 66 Year-Old Dies Of Coronavirus In Mizoram, State's 1st Covid Death, News, Dead, Hospital, Treatment, Health, Health and Fitness, Twitter, National.The first COVID-19 related mortality in Mizoram comes as a huge shock to the entire state. He was 62 years old with existing co-morbidities and was under treatment at ZMC for more than 10 days.
— DIPRMizoram (@dipr_mizoram) October 28, 2020
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.