ദിവസവേതനം 66രൂപ മാത്രം, ആശാവര്‍ക്കര്‍മാര്‍ ജീവിക്കാന്‍ ഗതിയില്ലാതെ അലയാന്‍ മാത്രം വിധിക്കപ്പെട്ടവരായിമാറുന്നു
Mar 7, 2018, 11:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹരിപ്പാട്: (www.kvartha.com 07.03.2018) ദിവസം നാലു മണിക്കൂര്‍ വീതം ആഴ്ചയില്‍ മൂന്നുദിവസം ജോലിചെയ്താല്‍ മതിയെന്ന വ്യവസ്ഥയില്‍ ജോലിക്കു കയറിയ ആശാവര്‍ക്കര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനവും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ജോലിയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ആഴ്ചയിലെ എല്ലാദിവസവും ജോലിനോക്കേണ്ട ഗതികേടിലുമാണ് ഇക്കൂട്ടര്‍.
ആരോഗ്യ വകുപ്പിന്റെ സര്‍വേ അടക്കം ആഴ്ചയിലെ എല്ലാ ദിവസവും തീരാത്തത്ര ജോലിയാണ് ആശാവര്‍ക്കര്‍മാര്‍ ചെയ്തു തീര്‍ക്കേണ്ടത്. പാലിയേറ്റീവ് കെയര്‍, ക്ലോറിനേഷന്‍, സാനിറ്റേഷന്‍, ന്യൂട്രേഷന്‍ തുടങ്ങി എല്ലാ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കേണ്ടത് ഇവര്‍ തന്നെയാണ്. കൂടാതെ പകര്‍ച്ച വ്യാധി ജീവിതശൈലി രോഗമുള്ളവരെ സംരക്ഷിക്കേണ്ടതും ആശവര്‍ക്കര്‍മാരുടെ ചുമതലയാണ്. 2000രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
7500രൂപ ഓണറേറിയമായി നല്‍കാന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് 15,000രൂപയാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. തൊഴിലുറപ്പിന് ദിവസേന 262രൂപയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുന്നത്. അതുപോലെ മറ്റ് മേഖലയിലെ തൊഴിലിന് പുരുഷതൊഴിലാളിക്ക് 700 - 800രൂപയും, സ്ത്രീ തൊഴിലാളിക്ക് 400- 500രൂപയുമാണ് കൂലിയായി ലഭിക്കുന്നത്.
2016ല്‍ ഓണറേറിയം 1000രൂപയില്‍ നിന്ന് 1500രൂപയാക്കി. പിന്നീട് 2000 രൂപയും. ഉദ്യോഗസ്ഥ മേധാവിത്വംമൂലം ബുദ്ധിമുട്ടുകളുടെ നടുവില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ് ആശാവര്‍ക്കര്‍ മാര്‍. ഓണറേറിയം നല്‍കുന്നതു തന്നെ ഉപാധികളോടെയാണെന്നും ഇന്‍സെന്റീവ് നിഷേധിക്കുന്നുണ്ടെന്നും ഇക്കൂട്ടര്‍ പറയുന്നു. എന്‍.എച്ച്.എം സംവിധാനം തന്നെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
30,000 ആശവര്‍ക്കര്‍മാര്‍ കേരളത്തിലുണ്ട്. സേവനം നല്‍കാന്‍ പരിശീലനം ലഭിച്ച സാമൂഹ്യാരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ നാടിനേയും നാട്ടാരേയും സേവിച്ച് ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇക്കൂട്ടരുടെ സേവനം ലഭ്യമാക്കുന്നതിനും, സംരക്ഷിക്കുന്നതിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Keywords: Asha workers daily wage is only rs 66, Health, Health & Fitness, News, Patient, Government-employees, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.