സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6477 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.09.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6477 പേര്‍ക്ക്. കഴിഞ്ഞദിവസം 6324പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

22 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 198 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പോസിറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 814

മലപ്പുറം 784

കോഴിക്കോട് 690

എറണാകുളം 655

തൃശൂര്‍ 607

കൊല്ലം 569

ആലപ്പുഴ 551

കണ്ണൂര്‍ 419

പാലക്കാട് 419

കോട്ടയം 322

കാസര്‍കോട് 268

പത്തനംതിട്ട 191

ഇടുക്കി 114

വയനാട് 74.

സമ്പർക്കം, ജില്ല തിരിച്ച്

തിരുവനന്തപുരം 794

മലപ്പുറം 753

കോഴിക്കോട് 676

എറണാകുളം 619

തൃശൂര്‍ 596

കൊല്ലം 552

ആലപ്പുഴ 516

പാലക്കാട് 396

കണ്ണൂര്‍ 353

കോട്ടയം 320

കാസര്‍കോട് 251

പത്തനംതിട്ട 143

ഇടുക്കി 97

വയനാട് 65.

നെഗറ്റീവായവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 411

കൊല്ലം 207

പത്തനംതിട്ട 120

ആലപ്പുഴ 218

കോട്ടയം 193

ഇടുക്കി 69

എറണാകുളം 325

തൃശൂര്‍ 252

പാലക്കാട് 223

മലപ്പുറം 588

കോഴിക്കോട് 472

വയനാട് 79

കണ്ണൂര്‍ 217

കാസര്‍കോട് 107

ഇതോടെ 48,892 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,11,331 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 80 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കണ്ണൂര്‍ 19, തിരുവനന്തപുരം 14, എറണാകുളം 9, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് 6 വീതം, പാലക്കാട് 5, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വെള്ളിയാഴ്ച രോഗം ബാധിച്ചത്.

സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി ക്ലീറ്റസ് (82), 19ന് മരണമടഞ്ഞ തൃശൂര്‍ വടൂര്‍ക്കര സ്വദേശി മുഹമ്മദ് സുനീര്‍ (45),

കോഴിക്കോട് സ്വദേശി അക്ബര്‍ പാഷ (40), 20ന് മരണമടഞ്ഞ മലപ്പുറം സ്വദേശി സൈനുദ്ദീന്‍ (58), 21ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജേഷ് (45), കോട്ടയം വൈക്കം സ്വദേശി ആകാശ് (18), തൃശൂര്‍ കുന്നംകുളം സ്വദേശി പി.പി. ദേവിസ് (65), 22ന് മരണമടഞ്ഞ പത്തനംതിട്ട സ്വദേശിനി ഡെല്‍ബിന്‍ (50), തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനി കലാമണി (58), തിരുവനന്തപുരം കരമന സ്വദേശി വിജയന്‍ (59), തൃശൂര്‍ സ്വദേശി ചന്ദ്രശേഖരന്‍ (90), കോട്ടയം സ്വദേശി മനോജ് സ്റ്റീഫന്‍ തോമസ് (57),

23ന് മരണമടഞ്ഞ ചടയമംഗലം സ്വദേശി വാവകുഞ്ഞ് (68), തിരുവനന്തപുരം വെള്ളറട സ്വദേശി തോമസ് കോര്‍ണാല്ലസ് (60), 24ന് മരണമടഞ്ഞ തിരുവനന്തപുരം ആനയറ സ്വദേശിനി പദ്മാവതി (67), കോട്ടയം പനച്ചിക്കാട് സ്വദേശി സി.ജെ. ജോസഫ് (65) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 635 ആയി. എറണാകുളം ജില്ലയിലെ 10 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കു രോഗം ബാധിച്ചു.

വിവിധ ജില്ലകളിലായി 2,15,691 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,88,265 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 27,426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3410 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,057 സാംപിളുകളാണ് പരിശോധിച്ചത്.

റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വൈലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 26,57,430 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,00,420 സാംപിളുകളും പരിശോധനയ്ക്കയച്ചു.

ഹോട്സ്പോട്ടുകൾ

വെള്ളിയാഴ്ച 12 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 3), കാഞ്ഞിരപ്പള്ളി (16), മൂന്നിലവ് (5), തൃശൂര്‍ ജില്ലയിലെ നടതറ (4, 5 (സബ് വാര്‍ഡ്), വേലൂക്കര (സബ് വാര്‍ഡ് (സബ് വാര്‍ഡ് 4), എറണാകുളം ജില്ലയിലെ നായരമ്പലം (സബ് വാര്‍ഡ് 3), വടക്കേക്കര (സബ് വാര്‍ഡ് 17), മലപ്പുറം ജില്ലയിലെ എ.ആര്‍. നഗര്‍ (6, 7, 9), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 32, പോലീസ് സ്റ്റേഷന്‍ ഏരിയ),

ഇടുക്കി ജില്ലയിലെ അയ്യപ്പന്‍ കോവില്‍ (സബ് വാര്‍ഡ് 1, 3, 5, 13), കൊല്ലം ജില്ലയിലെ പേരയം (1, 2, 3, 13, 14), കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍ (3 (സബ് വാര്‍ഡ്), 8) എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ 652 ഹോട്സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6477 പേര്‍ക്ക്



Keywords:  6477 Corona case confirmed in  Kerala Today, Thiruvananthapuram,News,Health,Health and Fitness,Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia