പയ്യോളിയില്‍ 6വയസുകാരന് ഷിഗെല ബാധിച്ചതായി സ്ഥിരീകരിച്ചു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്, വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്ത് വെള്ളം പരിശോധനക്ക് അയച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT




പയ്യോളി: (www.kvartha.com 19.03.2021) പയ്യോളിയില്‍ 6വയസുകാരന് ഷിഗെല ബാധിച്ചതായി സ്ഥിരീകരിച്ചു. നഗരസഭയിലെ 20-ാം ഡിവിഷനായ നെല്യേരി മാണിക്കോത്താണ് രോഗബാധ സ്ഥിരീകരണം. എന്നാല്‍, വീട്ടിലെ മറ്റുള്ളവര്‍ക്കോ സമീപത്തെ വീടുകളിലുള്ളവര്‍ക്കോ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.
Aster mims 04/11/2022
ജാഗ്രതയോടെ ആരോഗ്യവകുപ്പ്. പ്രതിരോധ നടപടികള്‍ തുടങ്ങി. 

വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് പനിയും ഛര്‍ദിയും പിടിപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. 

പയ്യോളിയില്‍ 6വയസുകാരന് ഷിഗെല ബാധിച്ചതായി സ്ഥിരീകരിച്ചു; ജാഗ്രതയോടെ ആരോഗ്യവകുപ്പ്, വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്ത് വെള്ളം പരിശോധനക്ക് അയച്ചു


പ്രദേശത്തെ അമ്പതോളം വീടുകളില്‍ അധികൃതര്‍ ജാഗ്രത നിര്‍ദേശവും സമീപത്തെ പ്രിയദര്‍ശിനി ശിശുമന്ദിരത്തില്‍ ബോധവത്കരണ ക്ലാസും നടത്തി. വീടുകളിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും  വെള്ളം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. 

ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ എച് ഐ മിനി, ജൂനിയര്‍ എച് ഐമാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്‌സ്, ആശാ വര്‍കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ ബൈജു അറിയിച്ചു.

Keywords:  News, Kerala, State, Health, Health and Fitness, Vadakara, Diseased, Child, 6-year-old Shigella diagnosed in Payoli; Careful Department of Health
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia