2 ഡോസ് കോവാക്സിന്‍ എടുത്തവര്‍ ബൂസ്റ്ററായി കോവിഷീല്‍ഡ് ഉപയോഗിച്ചാല്‍ ആന്റിബോഡികള്‍ 6 മടങ്ങ് വര്‍ധിക്കുമെന്ന് പഠനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 17.03.2022) രണ്ട് ഡോസ് കോവാക്സിന്‍ എടുത്തവര്‍ മൂന്നാം ഡോസായി (ബൂസ്റ്റര്‍) കോവിഷീല്‍ഡ് ഉപയോഗിച്ചാല്‍ ആന്റിബോഡികള്‍ ആറ് മടങ്ങ് വര്‍ധിക്കുമെന്ന് പഠനം. അതേസമയം, രണ്ട് ഡോസ് കോവിഷീല്‍ഡ് എടുത്തവര്‍ കോവാക്സിന്‍ ബൂസ്റ്ററായി എടുത്താല്‍ ആന്റിബോഡികള്‍ അത്രയധികം കൂടില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
Aster mims 04/11/2022

വാക്‌സിനുകളുടെ സങ്കലനം സംബന്ധിച്ച പ്രാഥമിക ഫലങ്ങള്‍ വെല്ലൂരിലെ ക്രിസ്ത്യന്‍ മെഡികല്‍ കോളജ്, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്‍ഡ്യയ്ക്ക് ബുധനാഴ്ച സമര്‍പിച്ചതായി റിപോര്‍ട്. ബൂസ്റ്റര്‍ ഡോസിനായി വാക്സിനുകള്‍ കലര്‍ത്തുന്നത് സംബന്ധിച്ച് രാജ്യത്ത് നിന്നുള്ള ആദ്യത്തെ ശാസ്ത്രീയ തെളിവാണിത്. നിലവില്‍, 60 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന മുന്‍കരുതലായ മൂന്നാം ഡോസ് മുന്‍പത്തെ രണ്ട് കുത്തിവയ്പ്പുകള്‍ക്ക് സമാനമാണ്.

കോവിഷീല്‍ഡും കോവാക്‌സിനും മിശ്രണം ചെയ്യുമ്പോള്‍ കാണപ്പെടുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികളെയും ടി-സെല്‍ പ്രതികരണത്തെയും കുറിച്ചുള്ള നിര്‍ണായക ഡാറ്റ ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ഇത് വളരെ പ്രധാനപ്പെട്ടതാണ്. അന്തിമ ഡാറ്റയെ അടിസ്ഥാനമാക്കി, ദേശീയ സാങ്കേതിക ഉപദേശക സംഘം (എന്‍ടിഎജിഐ) മൂന്നാം ഡോസായി മറ്റൊരു വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2 ഡോസ് കോവാക്സിന്‍ എടുത്തവര്‍ ബൂസ്റ്ററായി കോവിഷീല്‍ഡ് ഉപയോഗിച്ചാല്‍ ആന്റിബോഡികള്‍ 6 മടങ്ങ് വര്‍ധിക്കുമെന്ന് പഠനം


നിലവില്‍, ബയോളജികല്‍-ഇയുടെ കോര്‍ബെവാക്‌സ്, ഭാരത് ബയോടെകിന്റെ ഇന്‍ട്രാനാസല്‍ വാക്‌സിന്‍, സെറം ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇന്‍ഡ്യയുടെ കോവാവാക്‌സ് എന്നിവ കലര്‍ത്തുന്നതിന്റെ ഫലവും രാജ്യത്തെ ഗവേഷകര്‍ പഠിച്ചുവരികയാണ്. 60 വയസിന് താഴെയുള്ളവര്‍ക്കായി മുന്‍കരുതല്‍ ഡോസ് വിപുലീകരിക്കുന്നതിനെക്കുറിച്ച് ശാസ്ത്ര വകുപ്പുകള്‍ ആലോചിക്കുന്നതിനാല്‍ ഈ പഠനങ്ങളില്‍ നിന്നുള്ള ഡാറ്റ നിര്‍ണായകമാകും.

അതേസമയം, 12-14 വയസ് പ്രായമുള്ളവര്‍ക്കുള്ള കുത്തിവയ്പ്പ് ബുധനാഴ്ച ആരംഭിച്ചു. പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച്, ഈ പ്രായത്തിലുള്ള ഗുണഭോക്താക്കള്‍ക്ക് 3,23,708 ഡോസുകള്‍ കോര്‍ബെവാക്‌സ് ആദ്യ ദിവസം നല്‍കി. രാജ്യത്തെ മൊത്തം വാക്സിനേഷന്‍ കണക്ക് 180.68 കോടിയിലെത്തി.

ചൈനയുള്‍പെടെ നിരവധി രാജ്യങ്ങളില്‍ കോവിഡ് -19 കേസുകളുടെ ഒരു പുതിയ കുതിച്ചുചാട്ടം റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ബുധനാഴ്ച കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ഒരു ഉന്നതതല യോഗം വിളിച്ചു. ഉയര്‍ന്ന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. സാധ്യമായ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് സാംപിളുകളുടെ അഗ്രസീവ് ജീനോം സീക്വന്‍സിംഗ് നടത്താന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ, ഹോട്‌സ്‌പോടുകള്‍ നേരത്തേ കണ്ടെത്തുന്നതിന് നിരീക്ഷണം ശക്തമാക്കാന്‍ പ്രാദേശിക തലത്തിലുള്ള അധികാരികളോട് മാണ്ഡവ്യ ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു.

Keywords:  News, National, India, New Delhi, COVID-19, Vaccine, Health, Health and Fitness, Children, 6-fold rise in antibodies if Covishield is booster after 2 doses of Covaxin: study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia