ഓണത്തിനിടയില്‍ ആരോഗ്യവകുപ്പിന്റെ പുട്ടുകച്ചവടം; 531 ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിക്കുന്നതിനിടെ ഉണ്ടായ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍, ഓണം അലവന്‍സ് നിഷേധിക്കപ്പെടുമെന്നും ആക്ഷേപം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 25.08.2017) ഓണത്തിനിടയില്‍ ആരോഗ്യവകുപ്പിന്റെ പുട്ടുകച്ചവടം. 531 ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ സ്ഥലംമാറ്റിയ ആരോഗ്യവകുപ്പിന്റെ നടപടിക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നു. പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിക്കുന്നതിനിടെ ഉണ്ടായ സ്ഥലംമാറ്റത്തില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓണം അലവന്‍സ് നിഷേധിക്കപ്പെടുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

425 പേരും വെള്ളിയാഴ്ച തന്നെ സ്ഥലം മാറിപ്പോവും. ഇവര്‍ക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക. ഇതോടെ ഇവര്‍ക്ക് ഓണം അലവന്‍സുകള്‍ പോലും നിഷേധിക്കപ്പെടുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല അടുത്ത രണ്ടാഴ്ചയോളം ഇവരുടെ സേവനം ലഭിക്കാതെ വരുന്ന സാഹചര്യവും ഉണ്ടാകും.

 ഓണത്തിനിടയില്‍ ആരോഗ്യവകുപ്പിന്റെ പുട്ടുകച്ചവടം; 531 ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി, പകര്‍ച്ചവ്യാധികള്‍ പകര്‍ന്നുപിടിക്കുന്നതിനിടെ ഉണ്ടായ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി ജീവനക്കാര്‍, ഓണം അലവന്‍സ് നിഷേധിക്കപ്പെടുമെന്നും ആക്ഷേപം

സാധാരണഗതിയില്‍ ഏപ്രില്‍ അവസാനം കരട് പട്ടിക തയാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്. അപ്പീല്‍ നല്‍കാന്‍ പോലും അവസരം നല്‍കാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഓണക്കാലത്ത് ജീവനക്കാരെ സ്ഥലംമാറ്റുന്നത്.

Also Read:
സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടിമരങ്ങള്‍ തകര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mass transfer in health dept: 531 in one go, Kozhikode, News, Health, Criticism, Appeal, Onam, Onam 2017, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia