വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായി രണ്ട് വിമാനങ്ങള്‍ മുംബൈയിലെത്തി
May 10, 2020, 16:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജയ് പഡ്നേകര്‍
മുംബൈ: (www.kvartha.com 10.05.2020) വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാനായി പ്രത്യേകമായി ഏര്‍പ്പെടുത്തിയ രണ്ട് വിമാനങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. സിംഗപ്പൂര്‍, യു കെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 512 പേരടങ്ങിയ രണ്ട് പ്രത്യേക വിമാനങ്ങളാണു മുംബൈയിലെത്തിയത്. യാത്രക്കാരെ താപ പരിശോധനയ്ക്ക് ശേഷം ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് നഗരത്തിലുള്ള വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
അടുത്ത ആഴ്ച യുകെ, യുഎസ്, സിംഗപ്പൂര്‍, മലേഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 2,350 ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങള്‍ പുറപ്പെടുമെന്ന് മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ വക്താവ് പറഞ്ഞു. കൂടാതെ ആറ് ട്രാന്‍സിറ്റ് ഫ് ളൈറ്റുകളും മുംബൈയിലൂടെ കടന്നുപോകും.
ഫിലിപ്പൈന്‍സിലെ മനിലയില്‍ നിന്ന് 241 ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി പ്രത്യേകവിമാനം ഞായറാഴ്ച രാത്രി 11 മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെടും.
Keyword: 512 Indians from UK and Singapore arrive in Mumbai Airport, Special flights to bring Indians back, Mumbai Airport, Quarantine, Covid 19, Mumbai, News, Flight, Passengers, Health, Health & Fitness, Hotel, Airport, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.