കളമശേരിയിലെ സുഗന്ധവ്യഞ്ജന ഫാക്ടറിയിലുണ്ടായ തീപിടിത്തതില്‍ 51 പേര്‍ക്ക് പരിക്ക്; ആരും ഗുരുതരാവസ്ഥയിലില്ല, എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 09.02.2022) കളമശ്ശേരി എച്എംടി റോഡില്‍ മെഡികല്‍ കോളജിനടുത്ത് ഉണ്ടായ തീപിടിത്തതില്‍ 51 പേര്‍ക്ക് പരിക്കേറ്റു. എറണാകുളം മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ആരും തന്നെ ഗുരുതരാവസ്ഥയിലില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു.
Aster mims 04/11/2022

51 പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. മെഡികല്‍ കോളജിനെ സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.

പുല്‍തൈലം ഉണ്ടാക്കുന്ന കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സിലേയും കമ്പനിയിലേയും ആള്‍കാര്‍ ഉള്‍പെടെയുള്ളവര്‍ക്കാണ് കെമികല്‍ പരിക്കുകളുണ്ടായത്. ഇവരുടെ ചികിത്സയ്ക്കായി രണ്ട് പ്രത്യേക വാര്‍ഡുകള്‍ അടിയന്തരമായി സജ്ജമാക്കി.

കളമശേരിയിലെ സുഗന്ധവ്യഞ്ജന ഫാക്ടറിയിലുണ്ടായ തീപിടിത്തതില്‍ 51 പേര്‍ക്ക് പരിക്ക്; ആരും ഗുരുതരാവസ്ഥയിലില്ല, എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യമന്ത്രി


ആശുപത്രി സൂപ്രണ്ടിന്റെ ഏകോപനത്തില്‍ സര്‍ജറി, മെഡികല്‍, ഒഫ്ത്താല്‍മോളജി എന്നീ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് ചികിത്സ ഉറപ്പാക്കിയത്. ഭക്ഷണം, വസ്ത്രം തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിലൊരുക്കിയിട്ടുണ്ട്.

പുലര്‍ചെ മെഡികല്‍ കോളജിനടുത്ത് കിന്‍ഫ്രയ്ക്ക് സമീപം ഗ്രീന്‍ കെയര്‍ എന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടായ സമയത്ത് കമ്പനിയില്‍ ജീവനക്കാരുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് 30 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നു. അഗ്‌നിബാധയില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

Keywords:  News, Kerala, State, Kochi, Fire, Hospital, Treatment, Doctor, Health, Health Minister, 51 Persons undergo treatment after Kalamassery Fire Breakout
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia