സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്; 794പേര്‍ക്ക് രോഗമുക്തി
Jul 30, 2020, 18:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.07.2020) സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 794പേര്‍ക്ക് രോഗമുക്തി. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. 29 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്ന് 31 പേർ വന്നു. മറ്റു സംസ്ഥാനങ്ങളിവൽനിന്ന് 40 പേർ. ആരോഗ്യപ്രവർത്തകർ 37 പേർ. കഴിഞ്ഞ 24 മണിക്കൂറിൽ 21,533 സാംപിളുകൾ പരിശോധിച്ചു.
പക്ഷേ വ്യാഴാഴ്ചത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡിൽ 2 മരണം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 70
കാസര്‍കോട് 28
പത്തനംതിട്ട 59
കൊല്ലം 22
എറണാകുളം 34
കോഴിക്കോട് 42
മലപ്പുറം 32
കോട്ടയം 29
ഇടുക്കി 6
കണ്ണൂര്‍ 39
ആലപ്പുഴ 55
പാലക്കാട് 4
തൃശൂര്‍ 83
വയനാട് 3
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 220
കാസര്‍കോട് 4
പത്തനംതിട്ട 81
കൊല്ലം 83
എറണാകുളം 69
കോഴിക്കോട് 57
മലപ്പുറം 12
കോട്ടയം 49
ഇടുക്കി 31
കണ്ണൂര്‍ 47
ആലപ്പുഴ 20
പാലക്കാട് 36
തൃശൂര്‍ 68
വയനാട് 17
വെള്ളിയാഴ്ച ബലിപെരുന്നാൾ ആണ്. ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെ മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുൽ അസ്ഹ നമുക്ക് നൽകുന്നത്. ഈ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈദ് ആശംസ നേരുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ജനങ്ങൾ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങൾക്കുള്ള സാഹചര്യം ഇപ്പോൾ ലോകത്ത് എവിടെയുമില്ല.
വളരെ കുറച്ച് തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. ഒഴിച്ചുകൂടാൻ പറ്റാത്ത കര്‍മങ്ങൾ മാത്രമാക്കി ഹദജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചു. എന്നാൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചും നമസ്കാരം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആൾക്കാർ അതു പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു.
ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് പള്ളികളിൽ ഇത്തവണ നമസ്കാരം വേണ്ടെന്നുവച്ച പള്ളികളുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.
കോവിഡിനൊപ്പം നമ്മൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് 6 മാസമാകുന്നു. സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾ ഇക്കാര്യത്തിൽ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജമേകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എന്ത് പങ്കാണുള്ളത് എന്നൊരു ചോദ്യം ഇന്ന് കേട്ടു.
കോവിഡ് പ്രതിരോധത്തിന്റെ നാൾ വഴി പരിശോധിച്ചാൽ ആ ചോദ്യത്തിന്റെ ഉത്തരവുമുണ്ടാകും. ജനവരി 30നാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ചൈനയിലൊരു പ്രത്യേക തരം സാർസ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു.
അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവർത്തനരേഖയും നിർദേശങ്ങളും തയാറാക്കി. ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളില്‍ ആദ്യ ഘട്ടത്തിൽ മൂന്ന് കേസുകളാണ് ഉണ്ടായത്. ആ മൂന്ന് കേസുകളിൽതന്നെ ആദ്യ ഘട്ടം ഒതുങ്ങി. ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളിൽ രോഗം പടർന്നു പിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചത്.
Keywords: 506 corona case confirmed in Kerala Today, Thiruvananthapuram, News, Chief Minister, Pinarayi vijayan, Press meet, Health, Health & Fitness, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.