ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയിലായത് 50 ഓളം വിദ്യാര്‍ത്ഥികള്‍, പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 22.03.2018) സാമൂതിരി ഗുരുവായൂരപ്പന്‍ ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. കോളജിന്റെ വനിതാ ഹോസ്റ്റലില്‍ ആണ്
ഭക്ഷ്യവിഷബാധ ഉണ്ടായത്. അന്‍പതോളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. കഴിഞ്ഞ ദിവസം കോളജ് ഹോസ്റ്റലില്‍ വിളമ്പിയ വെജിറ്റബിള്‍ ബിരിയാണിയില്‍ നിന്നാണ് വിഷബാധയേറ്റത്. കോളജിലെ ഒരു അധ്യാപികയ്ക്കും വിഷബാധയേറ്റിരുന്നു.

  ഗുരുവായൂരപ്പന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ആശുപത്രിയിലായത് 50 ഓളം വിദ്യാര്‍ത്ഥികള്‍, പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു

എന്നാല്‍ ചൊവ്വാഴ്ച ഭക്ഷ്യ വിഷബാധ ഉണ്ടായെങ്കിലും വ്യാഴാഴ്ചയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാത്രി ഒന്നു രണ്ടു കുട്ടികള്‍ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെയാണ് കൂടുതല്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നീ ലക്ഷണങ്ങളാണ് കുട്ടികള്‍ക്ക് ഉള്ളത്.

അതേസമയം ഭക്ഷ്യവിഷബാധ പുറത്തറിയാതിരിക്കാന്‍ കോളജ് മാനേജ് മെന്റ് ഡോക്ടറെ വിളിച്ചുവരുത്തി തങ്ങളെ ചികിത്സിക്കുകയായിരുന്നുവെന്നും ഇതുമൂലം കൃത്യസമയത്ത് മരുന്ന് പോലും തങ്ങള്‍ക്ക് ലഭിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. തുടര്‍ന്ന് അവശരായ വിദ്യാര്‍ത്ഥികളെ കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിക്കുകയായിരുന്നു.

വാര്‍ഡന്‍ കൂടിയായ പ്രിന്‍സിപ്പലും മാനേജ്‌മെന്റില്‍ പെട്ടവരും കുട്ടികളെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സംഭവത്തെ കുറിച്ച് ഊര്‍ജിതമായി അന്വേഷിക്കുമെന്നു ഹോസ്റ്റല്‍ ഡെപ്യൂട്ടി വാര്‍ഡന്‍ പറഞ്ഞു.

Keywords:  Food poisoning in Guruvayur College: Students gherao principal, Kozhikode, News, Controversy, hospital, Treatment, Girl students, Allegation, Food, Health, Health & Fitness, Probe, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia