കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ സ്ഥിരീകരിച്ചു, മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.03.2020) കേരളത്തിൽ വീണ്ടും കോവിഡ്‌ 19 വൈറസ്‌ ബാധ സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നും എത്തിയ മൂന്ന് പേർക്കും ബന്ധക്കളായ രണ്ടു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു അടിയന്തിര യോഗം ചേർന്നു.
കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ സ്ഥിരീകരിച്ചു, മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവർ


ദിവസങ്ങള്‍ക്ക് മുമ്പാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്. ഇറ്റലിയിൽ നിന്നെത്തിയ ആളിന്റെ ബന്ധുവിനെ പനിബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ സ്ഥിരീകരിച്ചു, മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവർപത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രോഗബാധിതർ. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരെ ഉടൻ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്.

കേരളത്തിൽ വീണ്ടും കൊറോണ; പത്തനംതിട്ടയിൽ അഞ്ചുപേർക്ക്‌ സ്ഥിരീകരിച്ചു, മൂന്നുപേർ ഇറ്റലിയിൽ നിന്നെത്തിയവർ

നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയശേഷം ഇവർ ആശുപത്രി വിട്ടിരുന്നു. ശനിയാഴ്ചത്തെ കണക്കനുസരിച്ചു കേരളത്തിൽ ഇതുവരെ 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. 26 പേരായിരുന്നു പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍. ഇന്ത്യയില്‍ ഇതുവരെ 34 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ അഞ്ചു കേസുകള്‍ കൂടി ആകുമ്പോള്‍ ഇത് 39 ആയി ഉയരും.

Summary, 5 of Family in pathanamthitta get Coronavirus, total 39 cases in india
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia