നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് നഴ്‌സിംഗ് കൗണ്‍സിന്റെ 5 ലക്ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.06.2018) പേരാമ്പ്ര താലൂക്കാശുപത്രിയില്‍ രോഗബാധിതരെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

താത്കാലിക അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന ലിനി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെടെയാണ് മരിച്ചത്. സ്വന്തം ആരോഗ്യമോ ജീവനോ പരിഗണിക്കാതെ അര്‍പ്പണബോധത്തോടെ ലിനി ആതുരസേവനം നടത്തിയെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി.

നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ കുടുംബത്തിന് നഴ്‌സിംഗ് കൗണ്‍സിന്റെ 5 ലക്ഷം

നഴ്‌സിംഗ് കൗണ്‍സില്‍ പ്രതിനിധികള്‍ ലിനിയുടെ വീട്ടിലെത്തി സഹായധനം കൈമാറുമെന്ന് രജിസ്ട്രാര്‍ പ്രൊഫ. വല്‍സ.കെ.പണിക്കര്‍ അറിയിച്ചു. ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി നല്‍കാനും രണ്ട് മക്കള്‍ക്ക് 10ലക്ഷം വീതം ധനസഹായം നല്‍കാനും നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nursing council give 5 lakh compensation to nurse Lini, Thiruvananthapuram, News, Health, Health & Fitness, Compensation, Nurse, Treatment, Dead, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia