ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട് : (www.kvartha.com 22.03.2020) കാസര്‍കോട് പുതിയ അഞ്ച് കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 19 ആയി. പുതുതായി കൊറോണ സ്ഥിരീകരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഉടന്‍ പുറത്തുവിടും.
കാസര്‍കോട് സ്ഥിതിഗതികള്‍ രൂക്ഷമായതോടെ സമ്പൂര്‍ണമായി അടച്ചു. ആളുകള്‍ പുറത്തിറങ്ങരുതെന്നും മുന്‍കരുതലുകള്‍ എടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭക്ഷ്യ വസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകില്ല.
പൊതുഗതാഗതത്തിന് നിരോധനം ഏര്‍പെടുത്തി. ആള്‍ക്കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഒമ്പത് മണിവരെ ജനതാ കര്‍ഫ്യു തുടരും. ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടില്‍ തുടര്‍ന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകര്‍ച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിറുത്തി സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റായ കലക്ടര്‍ക്കും ജില്ലാ പൊലീസ് മേധാവിക്കും 1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള മുഴുവന്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും തിങ്കളാഴ്ച മുതല്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
Keywords: 5 New Corona case reported in Kerala, Kasaragod, News, Health, Health & Fitness, Report, Trending, Patient, District Collector, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.