കൊച്ചിയില്‍ 5 പേര്‍ക്ക് കൂടി കൊറോണ, വൈറസ് സ്ഥിരീകരിച്ചത് ബ്രിട്ടീഷ് പൗരനൊപ്പം എത്തിയവര്‍ക്ക്, സംസ്ഥാനം കനത്ത ജാഗ്രതയില്‍
Mar 20, 2020, 19:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 20.03.2020) സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 60-85നും ഇടയിൽ പ്രായമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിലൊരാൾ സ്ത്രീയാണ്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ആണ് വിനോദസഞ്ചാര സംഘത്തിലെ അഞ്ചുപേർക്ക് കൊറോണ സ്ഥിരീകരിച്ച വിവരം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
19 പേരെയായിരുന്നു നിരീക്ഷണത്തില്‍ വെച്ചത്. ബാക്കിയുള്ള 13 പേരുടെ പരിശോധനഫലം നെഗറ്റീവാണ്. നെടുമ്ബാശ്ശേരി വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.സംഘത്തിലുള്ള ഒരാള്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പറഞ്ഞു.
സംഘത്തിലുള്ള ബാക്കിയുള്ളവര്‍ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി.
Summary: 5 more corona case reported in kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.