Diet Advice | ശരീരത്തില്‍ കൊളസ്‌ട്രോള്‍ കൂടുതലോ? കഴിക്കാം ഈ 5 ഭക്ഷണങ്ങള്‍
ഉയർന്ന കൊളസ്‌ട്രോൾ ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്.
ഭക്ഷണക്രമം മാറ്റുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന മാർഗമാണ്.
ന്യൂഡൽഹി: ( KVARTHA) തെറ്റായ ഭക്ഷണക്രമം ജീവിതശൈലിയിലെ മാറ്റങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍കൊണ്ട് ഇന്ന് പല ആളുകളിലും കാണപ്പെടുന്ന രോഗമാണ് കൊളസ്‌ട്രോള്‍. പ്രമേഹം പോലെ തന്നെ കൊളസ്‌ട്രോള്‍ ബാധിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ശരീര പ്രവര്‍ത്തനങ്ങള്‍ക്കും കോശ നിര്‍മ്മാണത്തിലും സുപ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് കൊളസ്‌ട്രോള്‍. ഈ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൊഴുപ്പ് ശരീരം ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും കൊഴുപ്പ് ശരീരത്തില്‍ എത്തിച്ചേരുന്നുണ്ട്. എന്നാല്‍ ആവശ്യത്തിലധികമായി വരുന്ന കൊഴുപ്പിന്റെ അളവ് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കപ്പെടേണ്ടത് അത്യാന്താപേക്ഷിതമാണ്. ഇതിനായി ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ് കൂടുതല്‍ അനുയോജ്യം. ഉയര്‍ന്ന കൊളസ്‌ട്രോളിനെതിരെ പോരാടുന്ന 5 ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ചണവിത്തുകള്‍
ചണവിത്തുകളില്‍ അവശ്യ ഒമേഗ 3 ഫാറ്റി ആസിഡായ ആല്‍ഫ-ലിനോലെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഫിഷ് ഓയില്‍
ഒമേഗ -3 ഫാറ്റി ആസിഡുകളാല്‍ സമ്പന്നമായ അയല, സാല്‍മണ്‍, തടാക ട്രൗട്ട്, മത്തി, ഹാലിബട്ട് തുടങ്ങിയ മത്സ്യങ്ങള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു
വെളുത്തുള്ളി
കൊളസ്‌ട്രോള്‍ കുറയ്ക്കുന്ന സള്‍ഫര്‍ സംയുക്തമായ അല്ലിസിന്‍ ഉയര്‍ന്ന അളവില്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.
ഇരുണ്ട ഇലക്കറികള്‍
എല്ലാ പച്ചക്കറികളും ആരോഗ്യത്തിന് നല്ലതാണെങ്കിലും, കാലെ, ചീര തുടങ്ങിയ ഇരുണ്ട ഇലക്കറികളില്‍ ല്യൂട്ടിന്‍, മറ്റ് കരോട്ടിനോയിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
പയര്‍വര്‍ഗങ്ങള്‍
ശുദ്ധീകരിച്ച ധാന്യങ്ങള്‍ക്കും, സംസ്‌കരിച്ച മാംസത്തിനും പകരം നാരുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമായ പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
കൊളസ്‌ട്രോൾ ഒരു ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. അതിനാൽ, ഉയർന്ന കൊളസ്‌ട്രോൾ അളവ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ ഒരു ഡോക്ടറെ സന്ദർശിക്കുന്നത് അത്യാവശ്യമാണ്. ഡോക്ടർ നിങ്ങളുടെ കൊളസ്‌ട്രോൾ അളവ് പരിശോധിക്കുകയും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള ഏറ്റവും മികച്ച ചികിത്സാ പദ്ധതി നിർദ്ദേശിക്കുകയും ചെയ്യും.
#cholesterol #health #nutrition #hearthealth #healthylifestyle #foodie #eatclean #wellness