ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന തലച്ചോര്‍ (Brain). അതുകൊണ്ടാണ് നമ്മുടെ തലച്ചോറ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും ശരിയായ ജീവിതശൈലി തെരഞ്ഞെടുപ്പും തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും.
ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു, ഇത് ഓര്‍മയെയും മാനസികാവസ്ഥയെയും ബാധിക്കുന്നു, അങ്ങനെ മറവി രോഗത്തിന്റെ (Dementia) സാധ്യത വര്‍ധിപ്പിക്കുന്നു. 2030 ഓടെ ലോകമെമ്പാടുമുള്ള 65 ദശലക്ഷത്തിലധികം ആളുകളെ ഡിമെന്‍ഷ്യ ബാധിക്കുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. എന്നാല്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ചില ഭക്ഷണങ്ങളുടെ ഉപയോഗം ഒഴിവാക്കുന്നതിലൂടെ രോഗസാധ്യത കുറയ്ക്കാന്‍ നമുക്ക് കഴിയും.
1. പഞ്ചസാര പാനീയങ്ങള്‍
വിപണിയില്‍ വില്‍ക്കുന്ന പാനീയങ്ങള്‍, പഴച്ചാറുകള്‍ തുടങ്ങിയ മധുരമുള്ള പാനീയങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ടൈപ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വര്‍ധിപ്പിക്കുകയും തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മധുരമുള്ള പാനീയങ്ങളുടെ അമിത ഉപഭോഗം ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു, ഇത് അല്‍ഷിമേഴ്സ് രോഗത്തിനും ഇടയാക്കിയേക്കാം. മാത്രമല്ല, രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പ്രമേഹമില്ലാത്തവരില്‍ ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. മധുര പാനീയങ്ങളിലെ ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ് (HFCS) പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പ്, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. ഇത് മറവി രോഗത്തിന്റെ സാധ്യത കൂട്ടുന്നു.
2. ട്രാന്‍സ് ഫാറ്റുകള്‍
ഫാസ്റ്റ് ഫുഡ് തയാറാക്കാൻ പലപ്പോഴും വസസ്പതി ഉപയോഗിക്കാറുണ്ട്. ഇത് യഥാർഥത്തിൽ സസ്യഎണ്ണയാണ്. കൂടുതൽ നാൾ കേടുകൂടാതെ സൂക്ഷിക്കാൻ അതിനെ ഖരാവസ്ഥയിലേക്കു മാറ്റുന്നതാണ്. ഇതിൽ അടങ്ങിയ കൊഴുപ്പ് ട്രാൻസ് ഫാറ്റ് എന്നറിയപ്പെടുന്നു. അതു ശരീരത്തിെൻറ പ്രതിരോധശക്തി നശിപ്പിക്കുന്നു. പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്കുളള സാധ്യത കൂട്ടുന്നു. ട്രാൻസ് ഫാറ്റുകൾ തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന അപൂരിത കൊഴുപ്പാണ്. ലഘുഭക്ഷണങ്ങൾ, റെഡിമെയ്ഡ് കേകുകൾ, മുൻകൂട്ടി തയ്യാറാക്കിയ കുകികൾ തുടങ്ങിയവയിൽ ഇത് കാണപ്പെടുന്നു. ഉയർന്ന അളവിലുള്ള ട്രാൻസ് ഫാറ്റ് അൽഷിമേഴ്സ് രോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു, ഓർമക്കുറവിനും ബുദ്ധിശക്തി കുറയുന്നതിനും കാരണമാവാം.
3. വറുത്ത ഭക്ഷണങ്ങള്‍
സംസ്കരിച്ച ഭക്ഷണങ്ങളില്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ചിപ്സ്, മധുരപലഹാരങ്ങള്‍, തല്‍ക്ഷണ നൂഡില്‍സ്, മൈക്രോവേവ് പോപ്കോണ്‍, കടയില്‍ നിന്ന് വാങ്ങുന്ന സോസുകള്‍, റെഡിമെയ്ഡ് ഭക്ഷണം എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു. ഈ ഭക്ഷണങ്ങള്‍ ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ കുറവുമാണ്. അവ ശരീരഭാരം വര്‍ധിപ്പിക്കും, അങ്ങനെ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
4. വിട്ടുമാറാത്ത മദ്യപാനം
ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മദ്യം ഒരിക്കലും കണക്കാക്കപ്പെടുന്നില്ല. എന്നാല്‍ ഇതൊക്കെയാണെങ്കിലും, സമ്മര്‍ദം കുറയ്ക്കുന്നതും മറ്റ് പല കാരണങ്ങളാലും ആളുകള്‍ അമിതമായി മദ്യം കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതേസമയം മദ്യപാനം ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അമിതമായ മദ്യപാനം തലച്ചോറില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മദ്യപാനം വിറ്റാമിന്‍ ബി 1 ന്റെ കുറവിന് കാരണമാകുന്നു, ഇത് Wernicke-Korsakoff syndrome എന്ന മസ്തിഷ്ക വൈകല്യത്തിലേക്ക് നയിക്കുന്നു.
5. ഉയര്‍ന്ന നൈട്രേറ്റ് ഭക്ഷണം
ഉയര്‍ന്ന നൈട്രേറ്റ് ഭക്ഷണത്തെക്കുറിച്ചുള്ള സമീപകാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് അത് വിഷാദരോഗം വര്‍ധിപ്പിക്കും എന്നാണ്. തലച്ചോറിനെയും ഇത് ഗുരുതരമായി ബാധിക്കും. ഇതോടൊപ്പം, ഇത് നമ്മുടെ കുടലിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യും. ഭക്ഷണത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു. സലാമി, സോസേജ്, ബേകണ്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കുക.

Keywords: Latest-News, National, Top-Headlines, Food, Health & Fitness, Health, Human, Body, Harm Foods, Wernicke-Korsakoff Syndrome, Dementia, Brain, Human Body, 5 Foods That May Harm the Brain.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.