ദിവസം ഒരു കാപ്പിയിലൊതുക്കരുത്; അഞ്ച് കപ്പ് കുടിച്ചാല്‍ ദീര്‍ഘായുസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 18.11.2015) ദിവസം അഞ്ചു കപ്പ് കാപ്പി കുടിക്കുന്നത് നല്ലതാണെന്നു ശാസ്ത്രജ്ഞര്‍. കോഫി ബീന്‍സില്‍ അടങ്ങിയിരിക്കുന്ന മിശ്രിതം ദീര്‍ഘകാലം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുമെന്നാണ് യുഎസിലെ ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ ശാസ്ത്ര സംഘം കണ്ടെത്തിയിരിക്കുന്നത്.

ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം, ടൈപ്പ് 2 ഡയബറ്റിക്‌സ് തുടങ്ങിയ അസുഖങ്ങള്‍ മൂലമുണ്ടാകുന്ന പെട്ടെന്നുളള മരണത്തില്‍ നിന്ന് കോഫി ബീന്‍സിലെ ജൈവ മിശ്രിതങ്ങള്‍ മനുഷ്യനെ രക്ഷിക്കുമെന്നാണ് പഠനഫലം പറയുന്നത്. 200,000ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചു നടത്തിയ പഠനത്തില്‍ കാപ്പി കുടിക്കുന്നത് ആത്മഹത്യ പ്രവണത കുറയ്ക്കാന്‍ സഹായിക്കുമെന്നും കണ്ടെത്തി.

മൂന്നു മുതല്‍ അഞ്ചു കപ്പ് വരെ കാപ്പി ദിവസവും കുടിക്കുന്നവര്‍ താരതമ്യേന ആരോഗ്യമുളളവരായിരിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ബയോആക്റ്റീവ് മിശ്രിതങ്ങള്‍ ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ സ്വാഭാവികമായ ദഹനപ്രക്രിയയെ സഹായിക്കുന്നതും ബയോആക്റ്റീവ് മിശ്രിതങ്ങളാണ്.

സ്ത്രീകളും പുരുഷന്മാരുമടങ്ങിയ സംഘത്തെ പരീക്ഷണവിധേയമാക്കിയത്. 30 വര്‍ഷം നീണ്ട പഠനത്തില്‍ ഓരോ നാലുവര്‍ഷം കൂടുമ്പോഴും നല്‍കുന്ന ചോദ്യവലിയിലെ ഉത്തരങ്ങള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞനായ മിങ് ഡിങ്ങിന്റെ നേതൃത്വത്തിലുളള മെഡിക്കല്‍ സംഘം പഠനം പൂര്‍ത്തിയാക്കിയത്. ഇതില്‍ കാപ്പി തീരെ കുടിക്കാത്തവരോ, വളരെ കുറച്ച് മാത്രം കുടിക്കുന്നവരോ അഞ്ചു വരെ കാപ്പിക്കുടിക്കുന്നവരേക്കാള്‍ രോഗസാധ്യതയുളളവരാണെന്നായിരുന്നു ശാസ്ത്ര സംഘത്തിന്റെ നിഗമനം.

ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്ന മെഡിക്കല്‍ ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ദിവസം ഒരു കാപ്പിയിലൊതുക്കരുത്; അഞ്ച് കപ്പ് കുടിച്ചാല്‍ ദീര്‍ഘായുസ്


SUMMARY: Drinking three to five cups of coffee a day could help people live longer, new research has found. According to the study conducted by Harvard TH Chan School of Public Health, both caffeinated and decaffeinated coffee can lower the risk of death from cardiovascular disease, neurological disease such as Parkinson’s, type 2 diabetes and even suicide.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia