വെന്റിലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നു; 5 വയസുകാരി ദാരുണമായി മരിച്ചു
Aug 28, 2018, 15:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്പുര്‍: (www.kvartha.com 28.08.2018) വെന്റിലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് അഞ്ചുവയസുകാരി ദാരുണമായി മരിച്ചു. ബുല്‍ബുല്‍ കുഡിയം എന്ന അഞ്ചുവയസുകാരിയാണ് മരിച്ചത്. ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലാ ആശുപ്രതിയില്‍നിന്നു 160 കിലോമീറ്റര്‍ അകലെയുള്ള ജഗ്ദല്‍പുര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴാണ് സിലിണ്ടറിലെ ഓക്‌സിജന്‍ തീര്‍ന്നത്.
ടോക്പാല്‍ എന്ന സ്ഥലത്തുവച്ചാണ് ഓക്‌സിജന്‍ തീര്‍ന്നത്. തുടര്‍ന്ന് അവിടുത്തെ ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിന് വേണ്ടി സമീപിച്ചെങ്കിലും നല്‍കാന്‍ അധികൃതര്‍ തയാറായില്ലെന്നു പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.
ന്യൂമോണിയ ബാധിച്ചാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ നില വഷളായതിനെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. സ്‌കൂളില്‍ ബോധരഹിതയായി വീണതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസ്ത് 22നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകുന്ന രോഗികള്‍ക്ക് ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ മാത്രമേ നല്‍കാറുള്ളൂവെന്നും അതു തീര്‍ന്നതിന്റെ സാഹചര്യം പരിശോധിക്കുമെന്നും ഡോ.പുജാരി പറഞ്ഞു.
108 ആംബുലന്‍സിലെ മെഡിക്കല്‍ ടെക്‌നീഷ്യന്‍ മറ്റൊരിടത്തായിരുന്നതിനാല്‍ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുമ്പോള്‍ കൂടെ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് ബിജാപുര്‍ ആരോഗ്യവകുപ്പിനെ ഡ്രൈവര്‍ വിവരം അറിയിച്ചിരുന്നെങ്കില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കാമായിരുന്നുവെന്നും പുജാരി പറഞ്ഞു.
അതേസമയം, ഡ്രൈവര്‍ സിലിണ്ടര്‍ തീര്‍ന്നവിവരം അധികൃതരെ അറിയിച്ചിരുന്നു. ടോക്പാല്‍ ആശുപത്രിയില്‍ സിലിണ്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ നല്‍കിയില്ലെന്നു പെണ്‍കുട്ടിയുടെ പിതാവ് ചംറു കുഡിയം പറഞ്ഞു. സ്‌കൂളില്‍നിന്ന് ആവശ്യമായ ചികിത്സ ബുല്‍ബുലിന് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിജാപുര്‍ കലക്ടര്‍ കെ.ഡി.കുഞ്ജാം പറഞ്ഞു. കുട്ടി പഠിച്ചിരുന്ന മട്‌വാഡ ആശ്രമം സ്‌കൂള്‍ അധികൃതരോടു വിവരം ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Keywords: Chhattisgarh Girl, 5, Dies After Oxygen Cylinder Runs Out In Ambulance, Hospital, Treatment, Health, Ambulance, Health & Fitness, Student, Patient, District Collector, Probe, Dead, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.