സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 496 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.03.2022) സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 496 പേര്‍ക്ക്. 693 പേര്‍ രോഗമുക്തി നേടി. 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. മുന്‍ ദിവസങ്ങളിലെ മൂന്ന് മരണങ്ങളും അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,772 ആയി.

എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍കോട് 4 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 4051 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 462 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 26 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 693 പേരാണ് രോഗമുക്തി നേടിയത്.

തിരുവനന്തപുരം 113, കൊല്ലം 27, പത്തനംതിട്ട 50, ആലപ്പുഴ 5, കോട്ടയം 61, ഇടുക്കി 62, എറണാകുളം 172, തൃശൂര്‍ 61, പാലക്കാട് 8, മലപ്പുറം 19, കോഴിക്കോട് 58, വയനാട് 34, കണ്ണൂര്‍ 21, കാസര്‍കോട് 2 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,57,993 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 496 പേര്‍ക്ക്


Keywords: 496  Corona Case Confirmed in Kerala Today, Thiruvananthapuram, News, Health, Health and Fitness, Kerala, COVID-19.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia