ലോക്ക് ഡൗണിനോട് സഹകരിക്കാത്ത 47 പേരെ കുടുംബത്തിനൊപ്പം വീട്ടില്‍ പൂട്ടിയിട്ടു; ജില്ലാ ഭരണകൂടത്തിന്റെ നടപടിയില്‍ എതിര്‍പ്പുമായി എം എല്‍ എ
Apr 10, 2020, 15:47 IST
ADVERTISEMENT
ഭോപ്പാല്‍ : (www.kvartha.com 10.04.2020) കൊവിഡ് വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോട് സഹകരിക്കാത്ത 47 പേരെ ജില്ലാഭരണകൂടം കുടുംബത്തിനൊപ്പം വീട്ടില്‍ പൂട്ടിയിട്ടു. മധ്യപ്രദേശിലെ ചറ്റാര്‍പുര്‍ ജില്ലയിലാണ് സംഭവം. ലോക്ക് ഡൗണിനോട് സഹകരിക്കാതെ രാത്രികാലങ്ങളില്‍ അടക്കം അപകടമേഖലയായി പ്രഖ്യപിച്ച ഖജുരാഹോ ,രാജ്‌നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങി നടന്നവരെയാണ് കുടുംബത്തിനൊപ്പം പൂട്ടിയിട്ടത്.
ഇവിടെ എത്തിയിരുന്ന വിനോദ സഞ്ചാരികള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് 25 മുതല്‍ സ്ഥലം പ്രത്യേക നിരീക്ഷണത്തിലാക്കിയത്. ഈ സ്ഥലങ്ങളില്‍ ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം അവഗണിച്ച് കറങ്ങിയവരെയാണ് പൂട്ടിയിട്ടത്.
സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശ പ്രകാരണമാണ് നടപടി. ആഹാരം ഉള്‍പ്പെടെ ഇവര്‍ക്ക് വേണ്ട അവശ്യസാധനങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടാന്‍ ഉളള സൗകാര്യവും നല്‍കിയിട്ടുണ്ട്. അതേസമയം അധികൃതരുടെ നടപടി മനുഷ്യത്വ രഹിതമെന്ന് സ്ഥലം എം എല്‍ എ കുറ്റപ്പെടുത്തി. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് ഇവരെ പൂട്ടിയിട്ടതെന്നും, ലോക്ക് ഡൗണ്‍ പാലിച്ചാല്‍ നടപടി പിന്‍വലിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Keywords: 47 in Covid-19 quarantine locked inside their houses in MP, Bhoppal, News, Lockdown, District Collector, Family, Travel & Tourism, Food, MLA, Health, Health & Fitness, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.