ഇന്ത്യ പ്രമേഹത്തിന്റെ പിടിയില്‍ അമരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്ത്യ പ്രമേഹത്തിന്റെ പിടിയില്‍ അമരുന്നു
പാരിസ്: ഇന്ത്യയുടെ മനുഷ്യക്കരുത്ത് പ്രമേഹത്തിന്റെ പിടിയിലമരുന്നു. ഇന്ത്യാ മഹാരാജ്യത്തെ 44 ലക്ഷം ആളുകള്‍ക്ക് തങ്ങള്‍ക്ക് പ്രമേഹം ഉണ്ടെന്നുപോലും അറിയില്ലെന്നാണ് പുതിയ പഠനഫലങ്ങള്‍ വെളിവാക്കുന്നത്. ഹൃദയാഘാതം, ന്യൂറോ രോഗങ്ങള്‍, കാഴ്ചക്കുറവ്, കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ അസുഖങ്ങളെല്ലാം പ്രമേഹത്തിലൂടെ വരാന്‍ സാധ്യതയേറെയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുടെ അജ്ഞത രോഗത്തേക്കാള്‍ മാരകമാവുന്നത്.

പ്രമേഹം മൂലം 2011ല്‍ മാത്രം പത്തുലക്ഷം പേരാണ് മരിച്ചത്. ഇവരില്‍ ഏറെയും 20നും 79നും ഇടയില്‍ പ്രായമുളളവരാണ്. അതായത് മനുഷ്യാധ്വാനം ഏറ്റവും പുഷ്‌കലമായിരിക്കുന്ന കാലമാണ് പ്രമേഹം അപഹരിക്കുന്നത്.

ഇന്ത്യയില്‍ സ്ത്രീകളെക്കാള്‍ പുരുഷന്‍മാര്‍ക്കാണ് പ്രമേഹം കൂടുതല്‍. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ അഞ്ചുശതമാനത്തിന് പ്രമേഹത്തെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത അവസ്ഥയാണ്.

നിലവില്‍ 62 ദശലക്ഷം പ്രമേഹരോഗികളാണ് ഉളളത്. ഒരു വര്‍ഷത്തിനിടെ ഇതില്‍ 20 ദശലക്ഷത്തിന്റെ വര്‍ധനയുണ്ടാവുമെന്നാണ് കരുതുന്നത്. ചൈനയാണ് പ്രമേഹത്തിലും മുന്നില്‍. 92.3 ദശലക്ഷം ആളുകള്‍ ചൈനയില്‍ പ്രമേഹ രോഗികളാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മൗറീഷ്യസ്, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവരാണ് ഇന്ത്യക്ക് പിന്നിലുളള രാജ്യങ്ങള്‍.

SUMMARY: Nearly 44 lakh Indians in their most productive years — aged 20 to 79 years — aren't aware that they are diabetic, a disease that exposes them to heart attack, stroke, amputations, nerve damage, blindness and kidney disease.

Key Words: 
Indians,  44 lakh Indians, Productive years, Diabetic, Disease, Heart attack, Sroke, Amputations, Nerve damage, Blindness , Kidney disease, Epidemic , International Diabetes Federation , Bangladesh ,Nepal , Mauritius , Bhutan
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia