കേരളത്തില്‍ ഞായറാഴ്ച 435 പേർക്കു കൂടി കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം : (www.kvartha.com 12.07.2020) കേരളത്തില്‍ 435 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

 കേരളത്തില്‍ ഞായറാഴ്ച  435 പേർക്കു കൂടി കോവിഡ്


ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവർ – ജില്ല തിരിച്ച്

പാലക്കാട് – 59
ആലപ്പുഴ– 57
കാസർകോട് – 56
എറണാകുളം – 50
മലപ്പുറം – 42
തിരുവനന്തപുരം – 40
പത്തനംതിട്ട – 39
തൃശൂര്‍
വയനാട് –19
കണ്ണൂര്‍ – 17
ഇടുക്കി – 16
കോട്ടയം – 12
കൊല്ലം – 5
കോഴിക്കോട് – 4

(തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയതും ഇതില്‍ ഉള്‍പെടുന്നു.)

സമ്പർക്കത്തിലൂടെ 206 പേർക്ക്

206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം, കാസർകോട് ജില്ലകളിലെ 41 പേര്‍ക്ക് വീതവും ആലപ്പുഴ ജില്ലയിലെ 35 പേര്‍ക്കും തിരുവനന്തപുരം ജില്ലയിലെ 31 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 24 പേര്‍ക്കും മലപ്പുറം ജില്ലയിലെ 17 പേര്‍ക്കും കോട്ടയം ജില്ലയിലെ 6 പേര്‍ക്കും കൊല്ലം ജില്ലയിലെ 5 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 പേര്‍ക്കും ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ ജില്ലയിലെ നാല്, തിരുവനന്തപുരം ജില്ലയിലെ രണ്ട്, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസർകോട് ജില്ലകളിലെ ഒന്നും വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ ഒരു ഡിഎസ്‌സി ജവാനും ഒരു സിഐഎസ്എഫ് ജവാനും രോഗം ബാധിച്ചു.

132 പേർ രോഗമുക്തർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 132 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഞായറാഴ്ച കോവിഡ് നെഗറ്റീവ് ആയവർ – ജില്ല തിരിച്ച്

പത്തനംതിട്ട – 24
കണ്ണൂര്‍ – 22 (മലപ്പുറം 1, കാസർകോട് 1, കോഴിക്കോട് 1)
തൃശൂര്‍ – 20
കോഴിക്കോട് – 18 (എറണാകുളം 1)
പാലക്കാട് – 16
മലപ്പുറം – 15
കാസര്‍കോട് – 7
എറണാകുളം – 5
തിരുവനന്തപുരം – 3 (പത്തനംതിട്ട 1)
ആലപ്പുഴ – 1
കോട്ടയം –1

ഇതോടെ 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 633 പേർ കൂടി ആശുപത്രിയിൽ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,81,784 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,77,794 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 3990 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 633 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

24 മണിക്കൂറിനിടെ 13,478 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, ഓഗ്മെന്റഡ് സാംപിള്‍, സെന്റിനല്‍ സാംപില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 3,47,529 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5944 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 76,075 സാംപിളുകള്‍ ശേഖരിച്ചതില്‍ 72,070 സാംപിളുകള്‍ നെഗറ്റീവ് ആയി.

30 പുതിയ ഹോട്‌സ്പോട്ട്, മൊത്തം 222

ഞായറാഴ്ച 30 പുതിയ ഹോട്‌സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസർകോട് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്‌സ്‌പോട്ടുകള്‍.
 കേരളത്തില്‍ ഞായറാഴ്ച  435 പേർക്കു കൂടി കോവിഡ്
മൂന്നു പ്രദേശങ്ങളെ ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കാസർകോട് ജില്ലയിലെ വലിയപറമ്പ് (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 4, 7,10,13), മടിക്കൈ (2, 12), കാറഡുക്ക (4, 7, 10, 14) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 222 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Keywords:  435 Corona case confirmed in Kerala. News, Health, Health & Fitness, Health Minister, K K shailaja, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia