കണ്ണൂരിലേക്ക് മടങ്ങിയെത്തിയത് 41,916 പ്രവാസികള്‍: എഴുപതിനായിരത്തോളം പേര്‍ ഇനിയും വരും
Jul 1, 2020, 21:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 01.07.2020) കോവിഡ് വൈറസ് രോഗഭീതിയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി കണ്ണൂര്‍ ജില്ലയിലേക്ക് ഇതുവരെ മടങ്ങിയെത്തിയത് 41916 പ്രവാസികള്‍. വിമാനത്തിലും റെയില്‍, റോഡ് മാര്‍ഗങ്ങളിലുമായി ജൂലൈ ഒന്നുവരെ ജില്ലയിലേക്ക് എത്തിയവരുടെ കണക്കാണിത്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതിനകം എത്തിയത് 16735 പേരാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നായി മടങ്ങിയെത്തിയത് 25181 പേരും. നോര്‍ക്കയിലും കോവിഡ് ജാഗ്രത പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്ത് എത്തിയവരാണ് ഇത്. 56426 പ്രവാസികളാണ് നാട്ടിലേക്ക് വരാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഇതില്‍ 16735 പേര്‍ വന്നു. 39,691 പേര്‍ ഇനിയും വിദേശത്തു നിന്ന് നാട്ടിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് മടങ്ങുന്നതിന് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ പാസിന് അപേക്ഷിച്ചത് 58558 പേരാണ്.
ഇതില്‍ ജൂലൈ ഒന്ന് വരെ 44,558 പേര്‍ക്ക് പാസ് അനുവദിച്ചു. ഇതില്‍ 25181 പേരാണ് ചെക്ക്പോസ്റ്റുകള്‍ വഴി ഇതിനോടകം നാട്ടിലെത്തിയത്. 7522 അപേക്ഷകളിലായി 13554 പേരുടെ പാസിനുള്ള അപേക്ഷ പരിഗണനയിലുണ്ട്. ഇതുള്‍പ്പെടെ ചേര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലെത്താനുള്ളത് 32931 പേരാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൂടി ചേര്‍ത്താല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി ഇനിയും 72622 പ്രവാസികള്‍ കൂടി ജില്ലയിലെത്തുമെന്നാണ് കണക്കാക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍പേര്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലാണ്. 3611 പേര്‍. തലശ്ശേരി നഗരസഭ (2586), പാനൂര്‍ നഗരസഭ (1920), പയ്യന്നൂര്‍ നഗരസഭ (1838), മാടായി പഞ്ചായത്ത് (1356), അഴീക്കോട് പഞ്ചായത്ത് (1145), മുണ്ടേരി പഞ്ചായത്ത് (1047), ചൊക്ലി പഞ്ചായത്ത് (1035), മാട്ടൂല്‍ പഞ്ചായത്ത് (1030), പാപ്പിനിശ്ശേരി പഞ്ചായത്ത് (1022) എന്നിവയാണ് കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.

Keywords: 41,916 Expatriates Return to Kannur, Kannur, News, Health, Health & Fitness, Natives, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.