സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്. വ്യാഴാഴ്ച 339 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്

ആദ്യമായാണു പ്രതിദിന നിരക്ക് 400 കടക്കുന്നത്. 112 പേർ രോഗമുക്തരായി. പുറത്തുനിന്നു വന്നവരേക്കാൾ സമ്പർക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വർധിച്ചു. രോഗം ബാധിച്ചവരിൽ 123 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ 51 പേർ. സമ്പർക്കം വഴി 204 പേർക്കും രോഗം ബാധിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 416 പേര്‍ക്ക്


കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 129

കൊല്ലം 28

പത്തനംതിട്ട 32

ആലപ്പുഴ 50

കോട്ടയം 7

ഇടുക്കി 12

എറണാകുളം 20

തൃശൂർ 17

പാലക്കാട് 28

മലപ്പുറം 41

കോഴിക്കോട് 12

കണ്ണൂർ 23

കാസർകോട് 17

കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 5

ആലപ്പുഴ 24

കോട്ടയം 9

ഇടുക്കി 4

എറണാകുളം 4

തൃശൂർ 19

പാലക്കാട് 8

മലപ്പുറം 18

വയനാട് 4

കണ്ണൂർ 14

കാസർകോട് 3

ഇതുവരെ 11,693 സാംപിളുകൾ പരിശോധിച്ച. 1,84,112 പേർ നിരീക്ഷണത്തിൽ. വെള്ളിയാഴ്ച  422 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമൂഹവ്യാപനം തർക്കവിഷയം ആക്കേണ്ടതില്ല. കൂടുതർപേർക്കു രോഗം ബാധിക്കുന്നതിനാൽ ചികിത്സ വർധിപ്പിക്കും. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട് ചികിത്സ വർധിപ്പിക്കുന്നതിന് എ,ബി,സി പ്ലാനുകൾ തയാറാക്കി.

ആദ്യ ഘട്ടത്തിൽ പിടിച്ചുനിന്ന ബംഗളൂരുവിലും ചെന്നൈയിലും സ്ഥിതി രൂക്ഷമാണ്. ഇവിടങ്ങളിൽ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് ക്ലസ്റ്ററുകൾ ആകുകയും പിന്നീട് സമൂഹവ്യാപനത്തിലേക്ക് കടക്കുകയുമായിരുന്നു.

സമാനരീതിയിലാണ് ഇവിടെ കാണപ്പെട്ട സൂപ്പർ സ്പ്രെഡ്. ഇന്ത്യയിൽ രോഗം അതിന്റെ ഏറ്റവും ആസുരഭാവത്തോടെ അഴിഞ്ഞാടുമ്പോൾ പ്രതിരോധം തീർക്കണം. പകരം അത്തരം നടപടികളെ ദുർബലപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കരുത്. വികസിത രാജ്യങ്ങൾ പോലും പകച്ചു പോയപ്പോൾ ക്യൂബ, വിയ്റ്റനാം, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് രോഗം ഏറ്റവും നല്ല രീതിയിൽ പ്രതിരോധിച്ചത്. ചൈനയും ആദ്യഘട്ടത്തിൽ പ്രതിരോധ നടപടികൾ സ്വീകരിച്ചു.

Keywords:  416 Corona case confirmed in Kerala Today, Thiruvananthapuram, News, Health, Health & Fitness, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia